HOME
DETAILS

സി.ബി.ഐ അന്വേഷണം വേണം: കെ. മുരളീധരന്‍

  
backup
April 21 2020 | 01:04 AM

%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%90-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82-%e0%b4%95%e0%b5%86-%e0%b4%ae%e0%b5%81
 
 
 
കോഴിക്കോട്: സ്പ്രിംഗ്ലര്‍ ഡാറ്റാ കൈമാറ്റ വിവാദം സി.ബി.ഐ അന്വേഷിക്കണമെന്ന്  കെ മുരളീധരന്‍ എം.പി. സ്പ്രിംഗ്ലര്‍  കമ്പനിയുമായി കരാര്‍ ഒപ്പിട്ടത് മാനദണ്ഡം പാലിക്കാതെയാണ്. വിദേശ കമ്പനിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ  അനുവാദം വാങ്ങണം. 
അത് പാലിക്കപ്പെട്ടില്ല. മന്ത്രിസഭയുടെ അനുമതിയില്ലാതെ വകുപ്പ് സെക്രട്ടറി മാത്രം എങ്ങനെയാണ് അന്താരാഷ്ട്ര കമ്പനിയുമായി കരാറുണ്ടാക്കുകയെന്നും മുരളീധരന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അന്വേഷണം നേരിടണം. ലോക്ക് ഡൗണിനു ശേഷം  വിഷയത്തില്‍ കോണ്‍ഗ്രസ് പ്രത്യക്ഷ സമരം നടത്തുമെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  സോളാറില്‍ പ്രതിപക്ഷം ഉന്നയിച്ച ജുഡിഷ്യല്‍ കമ്മിഷന്‍ ആവശ്യം ഉമ്മന്‍ചാണ്ടി അംഗീകരിച്ചിരുന്നുവെന്നും മുരളീധരന്‍ ഓര്‍മിപ്പിച്ചു. ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ സന്നദ്ധരായ സംസ്ഥാനങ്ങളിലുള്ള  പ്രവാസികളെ തിരികെ കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. 
പ്രവാസികളുടെ ജീവന്‍ കൊണ്ടു പന്താടാന്‍ കഴിയില്ല. ഇക്കാര്യം പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.  കൈയിട്ടു വാരുന്നവര്‍ ഇടതു പക്ഷത്തില്‍ തന്നെയുണ്ട്. അതിന് ഉദാഹരണമാണ് പ്രളയ ഫണ്ടില്‍ നടത്തിയ തിരിമറികള്‍.കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരേ നടപടിയെടുത്ത സംഭവം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago