HOME
DETAILS

സ്പ്രിംഗ്ലര്‍ വിവാദം; പ്രതിപക്ഷത്തിന് പിടിച്ചുകയറാനുള്ള ആയുധം; സി.പി.എമ്മിന് പ്രത്യയശാസ്ത്ര പ്രതിസന്ധി

  
backup
April 22 2020 | 01:04 AM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%aa%e0%b5%8d

 


കോട്ടയം: സ്പ്രിംഗ്‌ളര്‍ ഡാറ്റ കൈമാറ്റം കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിന് പിടിച്ചു കയറാനുള്ള ആയുധമെങ്കില്‍ നയവ്യതിയാനം സി.പി.എമ്മിലും ഇടത് മുന്നണിയിലും തുറക്കാന്‍ പോകുന്നത് പുതിയ പോര്‍മുഖം. സമീപകാലത്തെ യു.എ.പി.എ വിഷയത്തിലെന്ന പോലെ ഡാറ്റ നയത്തിലെ വ്യതിയാനവും മുഖ്യമന്ത്രിയും സി.പി.എം ദേശീയ നേതൃത്വവും തമ്മിലുള്ള ഏറ്റമുട്ടലിലേക്കു നീങ്ങിയേക്കും. കൊവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ മൗനത്തില്‍ നില്‍ക്കുന്ന സി.പി.ഐയ്ക്കും വരും നാളുകളില്‍ ഡാറ്റ വിഷയത്തില്‍ പ്രതികരിക്കാതിരിക്കാനാവില്ല. മന്ത്രിസഭയോട് ആലോചിക്കാതെ മുഖ്യമന്ത്രിയും ഐ.ടി വകുപ്പും സ്വീകരിച്ച നടപടിയില്‍ സി.പി.ഐയ്ക്ക് കടുത്ത പ്രതിഷേധമുണ്ട്. അതിലെ നീരസമാണ് പാര്‍ട്ടി പത്രത്തിലെ മുഖപ്രസംഗത്തിലൂടെ പുറത്തു വന്നതും.
കൊവിഡ് വിഷയത്തില്‍ പ്രതിപക്ഷത്തിനെ പ്രതിരോധത്തിലാക്കിയുള്ള മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും മുന്നേറ്റത്തിനിടെ സ്പ്രിംഗ്‌ളറിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നുവിട്ട വിവാദം മുഖ്യമന്ത്രിക്ക് കനത്ത പ്രഹരമായി എന്നത് വസ്തുതയാണ്. അത്യസാധാരണ സമയത്തെ അത്യസാധാരണ തീരുമാനമെന്ന് ഡാറ്റ കൈമാറ്റത്തെ മുഖ്യമന്ത്രിയും പാര്‍ട്ടിയിലെ വിശ്വസ്തരും ലഘൂകരിക്കാന്‍ ശ്രമിക്കുകയാണെങ്കിലും കൊവിഡ് കാലത്തിന് ശേഷം വിഷയം സി.പി.എമ്മിലും മുന്നണിയിലും അത്രസുഖകരമാവില്ല. പാര്‍ട്ടിയുടെയും മുന്നണിയുടെയും നയനിലപാടുകളുമായി ഡാറ്റാ കൈമാറ്റ കരാര്‍ എത്രമാത്രം ചേര്‍ന്നു നില്‍ക്കും എന്ന കാര്യത്തില്‍ വിവാദങ്ങള്‍ ഉയരും. ആധാറില്‍ ഉള്‍പ്പടെ ഡാറ്റ വിഷയത്തില്‍ സി.പി.എമ്മും ഇടതുപക്ഷവും സ്വീകരിച്ച നയത്തിന് വിരുദ്ധമാണ് സ്പ്രിംഗ്‌ളറുമായി ഉണ്ടാക്കിയ കരാര്‍. ഇതുവലിയ ക്ഷീണം തന്നെ ഉണ്ടാക്കിയെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. നയവ്യതിയാനം സംബന്ധിച്ചു കാര്യകാരണ സഹിതം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തേണ്ടി വരും. പ്രതിപക്ഷ ആരോപണത്തിന് മുറുപടി നല്‍കാനില്ലെന്ന് വ്യക്തമാക്കി ഉള്‍വലിയുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നു വരാവുന്ന ചോദ്യങ്ങളെ മുഖ്യമന്ത്രിക്ക് കാണാതിരിക്കാനാവില്ല. അതുമുന്നില്‍ കണ്ടാണ് ലാവ്‌ലിന്‍, നാലാം ലോകവാദ സിദ്ധാന്ത വിവാദകാലത്തെ 'സേവ് സി.പി.എം ഫോറം', 'മാധ്യമ സിന്‍ഡിക്കേറ്റ്' ആരോപണങ്ങളെ മുഖ്യമന്ത്രി പൊടിതട്ടിയെടുത്തത്. ലാവ്‌ലിനും നാലാം ലോക സിദ്ധാന്തവുമൊക്കെയായി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ ഉയര്‍ന്ന പോരാട്ടത്തെ വീണ്ടും ഓര്‍മിച്ചെടുത്തതും പ്രതിരോധത്തിനായാണ്. പ്രായധിക്യവും ആരോഗ്യ പ്രശ്‌നങ്ങളുമായി ഇനിയൊരു അങ്കത്തിന് ബാല്യമില്ലാതെ വി.എസ് വിശ്രമത്തിലാണ്. എങ്കിലും ഡാറ്റ നയവ്യതിയാനത്തില്‍ തനിക്കെതിരേ പാര്‍ട്ടിയില്‍ ഉയര്‍ന്നേക്കാവുന്ന എതിര്‍പ്പുകളെ മുഖ്യമന്ത്രി മുന്‍കൂട്ടി കാണുന്നുണ്ട്. പാര്‍ട്ടിയിലും സര്‍ക്കാരിലും മുഖ്യമന്ത്രി കരുത്തനാണ്. എന്നാല്‍, ശക്തമായൊരു വീഴ്ച കാത്തിരിക്കുന്നവര്‍ പാര്‍ട്ടിയിലും മുന്നണിയിലും ഏറെയുണ്ട് താനും.
ആദ്യഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒറ്റക്കു നയിച്ചതായിരുന്നു സ്പ്രിംഗ്‌ളര്‍ പോരാട്ടം. അതിനെ സൈബര്‍ പോരാളികളെ ഉപയോഗിച്ചു മുഖ്യമന്ത്രിയുടെ ഉപദേശക സംഘം നേരിട്ടു. എന്നാല്‍, കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരേയുള്ള ആക്രമണം കൂടി വന്നതോടെ പ്രതിപക്ഷ ഐക്യത്തിനുള്ള മരുന്നായി സ്പ്രിംഗ്‌ളര്‍ മാറി. ഒറ്റക്കെട്ടായി ഡാറ്റ വിവാദം സജീവമാക്കി നിര്‍ത്താന്‍ പ്രതിപക്ഷം നന്നായി ശ്രമിക്കുന്നുമുണ്ട്. എങ്കിലും ഡാറ്റ വിവാദത്തില്‍ ഏതറ്റം വരെ പ്രതിപക്ഷം പോകുമെന്നത് കാത്തിരുന്ന് തന്നെ കാണണം. സര്‍ക്കാരിനെതിരേ ഉയര്‍ത്തി കൊണ്ടു വന്ന വിഷയങ്ങളിലെല്ലാം പ്രതിപക്ഷം കാലക്രമേണ പിന്‍മാറുന്നതാണ് മുന്‍അനുഭവം. സ്പ്രിംഗ്‌ളറില്‍ പ്രതിപക്ഷം പിന്മാറിയാലും വരുനാളുകളില്‍ ഡാറ്റ വിവാദം സി.പി.എമ്മില്‍ കെട്ടടങ്ങില്ല. പാര്‍ട്ടി അംഗങ്ങളായ രണ്ടു യുവാക്കള്‍ക്കെതിരായ യു.എ.പി.എ കേസില്‍ എന്ന പോലെ ഡാറ്റ വിവാദവും മുഖ്യമന്ത്രിയും ദേശീയ നേതൃത്വവും തമ്മിലുള്ള ഏറ്റമുട്ടലിനിടയാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago