HOME
DETAILS
MAL
സര്‍ക്കാരിനെ വിമര്‍ശിച്ച മൂന്നാക്കല്‍ പള്ളി ഇമാമിനെ വഖ്ഫ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു
backup
April 22 2020 | 14:04 PM
വളാഞ്ചേരി: സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന് കാണിച്ച് ഖത്തീബിനെ സസ്‌പെന്‍ഡ് ചെയ്തു. വഖഫ് ബോര്‍ഡ് നിയന്ത്രണത്തിലുള്ള വളാഞ്ചേരി എടയൂര്‍ മൂന്നാക്കല്‍ ജുമുഅത്ത് പള്ളി ഖത്തീബ് അഹമദ് കബീര്‍ അന്‍വരിയെയാണ് ചുമതലയില്‍ നിന്നു നീക്കം ചെയ്തത്.
നിരന്തരമായി സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് പല തവണ താക്കീത് ചെയ്‌തെങ്കിലും വഖഫ് ബോര്‍ഡ് ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനാല്‍ തല്‍ക്കാലത്തേക്ക് തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതായി ഇന്റെറിം മുതവല്ലി കെ. മൊയ്തീന്‍ കുട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പകരം അസിസ്റ്റന്റ് ഇമാമായി പ്രവര്‍ത്തിച്ച് വരുന്ന എന്‍.പി അബ്ദുറഹിമാന്‍ മുസ്‌ലിയാരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."