HOME
DETAILS

മത്സ്യമേഖലയ്ക്ക് സമഗ്ര പാക്കേജ്:  കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

  
backup
April 23, 2020 | 2:13 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%aa
 
 
 
തിരുവനന്തപുരം: മത്സ്യ മേഖലയ്ക്ക് സമഗ്രമായ സാമ്പത്തിക പാക്കേജ് പരിഗണിക്കണമെന്ന ആവശ്യം വിശദമായി കേന്ദ്രസര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിന് ശേഷമുള്ള ഘട്ടത്തില്‍ അതിജീവനത്തിനായി മേഖലയില്‍ അടിയന്ത്ര പുനരുജ്ജീവന നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ബദല്‍ ഉപജീവന മാര്‍ഗം നല്‍കുന്നതിന് പ്രാമുഖ്യം നല്‍കും. മത്സ്യ വിതരണ ശൃംഖല നവീകരിക്കുന്നതിന് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. സംസ്ഥാനത്തെ വലിയ ജലാശയങ്ങള്‍ ഉള്‍നാടന്‍ മത്സ്യ കൃഷിക്ക് കീഴില്‍ കൊണ്ടുവരും അവയില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ മത്സ്യകൃഷി വ്യാപിപ്പിക്കും. ഉപയോഗ ശൂന്യമായ കുളങ്ങളെയും മത്സ്യ കൃഷിക്കായി ഏറ്റെടുക്കും. മത്സ്യ മേഖലയിലെ സ്ഥാപന വായ്പ വര്‍ധിപ്പിക്കുന്നതിന് പുതിയ വായ്പാ നയം രൂപീകരിക്കും.
ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് സാങ്കേതിക സംവിധാനം ഉണ്ടാക്കും. ഗുണ നിലവാരമുള്ള മത്സ്യവിത്തുകളുടെ ഉല്പാദനം ശക്തിപ്പെടുത്തും. കടലിലെ മത്സ്യക്കൃഷിക്ക് സാധ്യതകള്‍ പരിശോധിക്കും. അലങ്കാര മത്സ്യ മേഖലയിലെ സാധ്യത കൂൂടുതല്‍ പ്രയോജനപ്പെടുത്തും. തദ്ദേശീയ അലങ്കാരമത്സ്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കും. ഫിന്‍ ഫിഷ് കൃഷി വാണിജ്യാടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കും. വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കുള്ള ഉപജീവന സഹായ പദ്ധതിയായി മത്സ്യ കൃഷിയും ചിപ്പി കൃഷിയും വ്യാപകമാക്കും. വനാമി ചെമ്മീന്‍ കൃഷി വ്യാപകമാക്കാനുള്ള മുന്‍ തീരുമാനം നടപ്പാക്കും. ഇതിലൂടെ ചെമ്മീന്‍ കൃഷിയില്‍ സമീപകാലത്തുണ്ടായ തിരിച്ചടി അതിജീവിക്കാനാകുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  4 days ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  4 days ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  4 days ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  4 days ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  4 days ago
No Image

മിന്നൽ പ്രളയത്തിൽപ്പെട്ട കാറിൽ നിന്ന് പ്രവാസികളെ രക്ഷപ്പെടുത്തി; സഊദി യുവാക്കളുടെ സാഹസികതയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

Saudi-arabia
  •  4 days ago
No Image

ബിഹാര്‍ നിയമസഭ പ്രതിപക്ഷ നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്തു

National
  •  4 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍; മരണ സഖ്യ 15 ആയി ഉയര്‍ന്നു

National
  •  4 days ago
No Image

സിപിഐ വിട്ട് പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം; കോൺഗ്രസ് സ്ഥാനാർഥിയായി പള്ളിക്കലിൽ മത്സരിക്കും

Kerala
  •  4 days ago
No Image

ബിഎൽഒ അനീഷ് ജോർജിന്റെ മരണം: ജോലിഭാരം മാത്രമല്ല, സിപിഐഎം ഭീഷണിയുമുണ്ടെന്ന് കോൺഗ്രസ്

Kerala
  •  4 days ago