HOME
DETAILS

സുരക്ഷ ഉറപ്പാക്കുമെന്ന് അമിത് ഷാ;  ഡോക്ടര്‍മാരുടെ പ്രതിഷേധസമരം പിന്‍വലിച്ചു

  
backup
April 23 2020 | 02:04 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%89%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d
 
 
 
ന്യൂഡല്‍ഹി: രാജ്യത്തെ ഡോക്ടര്‍മാര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ നടപടിയെടുക്കുമെന്നും സുരക്ഷ നല്‍കുമെന്നുമുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ) ദ്വിദിന സമരത്തില്‍ നിന്നു പിന്മാറി. 
അമിത്ഷായും ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഐ.എം.എ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. 
കൊവിഡിനെതിരായ പോരാട്ടത്തിലേര്‍പ്പെട്ട ഡോക്ടര്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി അടിയന്തിരമായി നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്. 
ഡോക്ടര്‍മാരുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ 23ന് കരിദിനമായി ആചരിക്കുമെന്നും കറുത്ത ബാഡ്ജ് അണിഞ്ഞായിരിക്കും ജോലി ചെയ്യുകയെന്നും ഐ.എം.എ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രി ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയ പശ്ചാത്തലത്തില്‍ സമരം പിന്‍വലിക്കുകയാണെന്ന് ഐ.എം.എ ഭാരവാഹികള്‍ പറഞ്ഞു. 
രാജ്യം കൊവിഡുമായി മല്ലിടുന്ന സാഹചര്യത്തില്‍ സമരം നടത്തുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് അമിത് ഷാ പ്രതിഷേധക്കാരായ ഡോക്ടര്‍മാരോടു പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് ജോലിസ്ഥലത്ത് സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അവര്‍ക്ക് ശാന്തമായി ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും ഷാ പറഞ്ഞു. 
രാജ്യത്ത് പല ഭാഗങ്ങളിലായി ഡോക്ടര്‍മാരുടെ നേരെ കൈയേറ്റം, വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക തുടങ്ങിയവ ഉണ്ടായതോടെയാണ് ഐ.എം.എ സമരത്തിലേക്ക് കടന്നത്. 
ഷില്ലോങ്ങിലും ചെന്നൈയിലും കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാരെ അവരുടെ ജന്മനാട്ടില്‍ അടക്കംചെയ്യുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഘുലേഖ ലഹളയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗം; ന്യൂനപക്ഷമോർച്ചക്കെതിരെ കേസ്

Kerala
  •  a month ago
No Image

ചങ്ങനാശ്ശേരിയിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Kerala
  •  a month ago
No Image

'ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു'; അജിത് പവാർ

National
  •  a month ago
No Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളോട് എന്നും എതിർപ്പെന്ന് എഴുത്തുകാരൻ ജയമോഹൻ

uae
  •  a month ago
No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago
No Image

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

uae
  •  a month ago
No Image

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

uae
  •  a month ago
No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  a month ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  a month ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago