ബി.ജെ.പി വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും വൈറസ് പടര്‍ത്തുന്നു: സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: എല്ലാവരും ഒരുമിച്ചുനിന്ന് കൊവിഡിനെതിരേ പോരാടേണ്ട സമയത്ത് ബി.ജെ.പി വിദ്വേഷത്തിന്റെയും വര്‍ഗീയ പക്ഷപാതിത്വത്തിന്റെയും വൈറസ് പടര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് ബി.ജെ.പിയെ വിമര്‍ശിച്ച് സോണിയ രംഗത്തെത്തിയത്. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഉണ്ടാവുന്ന വര്‍ധനവില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു. കൊവിഡ് പരിശോധന നടത്തുന്നതിനും വൈറസ് ബാധ കണ്ടെത്തുന്നതിനും ബദല്‍ സംവിധാനങ്ങളൊന്നും ഇല്ലെന്ന കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ച് പറഞ്ഞതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോഴും പരിശോധന മന്ദഗതിയിലാണ് നടന്നുകൊണ്ടിരിക്കുന്നത്.
രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കു വിതരണം ചെയ്ത സുരക്ഷാവസ്ത്രം (പി.പി.ഇ കിറ്റ്) ഗുണമേന്മ കുറഞ്ഞതാണെന്നും ഉള്ളതു തന്നെ ആവശ്യത്തിന് തികയുന്നില്ലെന്നും സോണിയ പറഞ്ഞു. കൊവിഡ്-19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ ആഘാതം എടുത്തുകാട്ടിയ സോണിയ ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ 12 കോടി തൊഴില്‍ നഷ്ടമായതായും തൊഴിലില്ലായ്മ വീണ്ടും വര്‍ധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."