HOME
DETAILS
MAL
കൊവിഡ്-19: മുംബൈയില്‍ വ്യാഴാഴ്ച മാത്രം പുതിയ 522 കേസുകള്‍; മഹാരാഷ്ട്രയില്‍ വൈറസ് ബാധിതര്‍ 6000 കവിഞ്ഞു
backup
April 24 2020 | 02:04 AM
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 6,000 കവിഞ്ഞു. മുംബൈയില്‍ വ്യാഴാഴ്ച മാത്രം പുതിയ 522 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ ആകെ 4,025 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ആകെ 6,427 കേസുകളാണുള്ളത്. സംസ്ഥാനത്ത് ആകെ 778 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയതത്. ആകെ 283 പേരാണ് സംസ്ഥനത്ത് മരിച്ചത്. മുംബൈയില്‍ 167 പേര്‍ മരിച്ചു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിപ്രദേശമായ മുംബൈയിലെ ധാരാവിയില്‍ 214 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 13 മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. എട്ട് ലക്ഷത്തിലേറെ ആളുകളാണ് ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത്. രാജ്യത്ത്െ രണ്ട് ഹോട്ട്‌സ്‌പോട്ടുകള്‍ മഹാരാഷ്ട്രയിലാണ്. പൂനയും മുംബൈയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."