HOME
DETAILS

ഉമ്മന്‍ചാണ്ടി ഇന്ന് ആന്ധ്രയിലേക്ക്; രാഷ്ട്രീയകാര്യസമിതിയ്ക്കില്ല

  
backup
June 11 2018 | 05:06 AM

11-06-2018-keralam-oommen-chandy-flying-to-andhrapradesh

തിരുവനന്തപുരം: പരസ്യ പ്രതികരണം നടത്തരുതെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടും മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ തുടര്‍ന്നുള്ള കലാപം കോണ്‍ഗ്രസില്‍ അവസാനിക്കുന്നില്ല. ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയകാര്യ സമിതി കലുഷിതമാകും. യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തേക്കില്ല. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലേറ്റ ഉമ്മന്‍ചാണ്ടി ഇന്നു തന്നെ ആന്ധ്രയിലേക്ക് തിരിക്കുമെന്നാണ് സൂചന. അവിടെ സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണിത്. ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും അറിയിച്ചതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആന്ധ്രയിലെത്തുന്ന ഉമ്മന്‍ചാണ്ടി മുന്‍ എം.പിമാര്‍, ഡി.സി.സി ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

അതേസമയം, രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഉമ്മന്‍ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ അതൃപ്തിയുമായി എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സീറ്റ് കേരളാ കോണ്‍ഗ്രസിന് കൊടുക്കാനുള്ള തീരുമാനം ഉമ്മന്‍ചാണ്ടി തനിച്ച് എടുത്തതല്ലെന്നും അദ്ദേഹത്തെ മാത്രം ആക്രമിക്കുന്നത് ശരിയല്ലെന്നുമാണ് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.

കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ കൂടി ചേര്‍ന്നാണ് സീറ്റ് മാണി വിഭാഗത്തിന് കൊടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഉമ്മന്‍ചാണ്ടിയെ മാത്രം ടാര്‍ജറ്റ് ചെയ്ത് ആക്രമിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് കെ.സി ജോസഫ് എം.എല്‍.എ പറഞ്ഞു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചേരുന്നതിന് മുന്‍പ് നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ടെന്നും ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരേ കടുത്തവിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും ഐ ഗ്രൂപ്പ് മൗനം പാലിക്കുന്നതിലും എ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. രമേശ് ചെന്നിത്തല കുര്യനെ കണ്ടതിനുപിന്നാലെയാണ് ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രൊഫ.പി.ജെ കുര്യന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഇവിടെയും ഐ ഗ്രൂപ്പ് തന്ത്രപരമായ മൗനം പാലിക്കുകയായിരുന്നുവെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago