വിവാദങ്ങളില്‍ നിന്ന് മുഖം രക്ഷിച്ച് പുനലൂര്‍ നഗരസഭ; സൈനികന്റെ വീടിന് നമ്പര്‍ നല്‍കും
പുനലൂര്‍: വിവാദങ്ങളില്‍ നിന്ന് ഒടുവില്‍ നഗരസഭ മുഖം രക്ഷിച്ചു. സൈനികന്റെ വീടിന് നമ്പര്‍ നല്കുന്നതിലുള്ള നൂലാമാലകള്‍ നഗരസഭ ഒഴിവാക്കി. കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിനുള്ള പിഴത്തുകയായ 20,000ത്തോളം രൂപ ഒടുവില്‍ നഗരസഭയിലെ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ അടച്ചതോടെയാണ് വിവാദങ്ങള്‍ അവസാനിച്ചത്. തുമ്പോട് വാര്‍ഡിലെ താമസക്കാരനായ സൈനികന് ഹരികൃഷ്ണന്റെ വീടിന് നമ്പര്‍ ലഭിക്കുന്നതിനുള്ള കാല താമസം ഒഴിവാക്കാന്‍ ഒടുവില്‍ നഗരസഭയിലെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തയ്യാറാകുകയായിരുന്നു. സൈനികന്റെ വീടിന് നമ്പര്‍ നിഷേധിച്ചത് സംസ്ഥാന തലത്തില്‍ തന്നെ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികനോട് പുനലൂര്‍ നഗരസഭ കാട്ടിയ അവഗണനയെക്കതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധങ്ങള്‍ ഉയന്നു വന്നു.
ഒടുവില്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി വിഷയത്തില്‍ ഇടപെട്ടു. സൈനികന് വീട്ടു നമ്പര്‍ നിഷേധിച്ച നടപടി വിവാദമായ സാഹചര്യത്തിലാണ് നഗരസഭ ഒടുവില്‍ ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടി വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും ഇത്തരമൊരു നടപടിയിലൂടെ മുഖം രക്ഷിക്കാന്‍ പുനലൂര്‍ നഗരസഭക്ക് കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."