HOME
DETAILS

കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

  
backup
June 13 2018 | 07:06 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa-12

 


മാള: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാള മേഖലയില്‍ വ്യാപക നാശനഷ്ടം. വന്‍ മരങ്ങള്‍ കടപുഴകി വൈദ്യുതലൈനുകളില്‍ വീണു മണിക്കൂറുകളോളവും ദിവസങ്ങളോളവും വരെ വൈദ്യുതി വിതരണം തടസപ്പെട്ടു.
റോഡിനു കുറുകെ മരങ്ങള്‍ വീണ് ഗതാഗതവും തടസ്സപ്പെട്ടു. കാറ്റില്‍ നിലം പൊത്തിയതു കൂടുതലായും തേക്കുമരങ്ങള്‍, ആഞ്ഞിലി, കാഞ്ഞിരം, പ്ലാവ്, മാവ്, മഹാഗണി തുടങ്ങിയ മരങ്ങളാണ്. വാഴ, ജാതി തുടങ്ങിയ കൃഷികളും നശിച്ചിട്ടുണ്ട്. വലിയപറമ്പ് കോട്ടക്കല്‍ റോഡില്‍ ഒന്നില്‍ കൂടുതല്‍ ഇടങ്ങളിലായി തേക്കുമരങ്ങള്‍ കടപുഴകി വീണു.
വൈദ്യുത തൂണുകള്‍ പലതും ഒടിഞ്ഞതോടെ വൈദ്യുതി ബന്ധവും താറുമാറായി. ഗതാഗതവും പൂര്‍ണമായും തടസ്സപ്പെട്ടു. രാവിലെ പൊയ്യയില്‍ നിന്നു അഗ്‌നിശമന സേനയെത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. വലിയപറമ്പ് കാരപ്പിളളി ചന്ദ്രന്‍, അതിയാരത്ത് രവീന്ദ്രന്‍, എരുമക്കാടന്‍ ജോസ് എന്നിവരുടെ വീടുകളിലെ ജാതിമരങ്ങള്‍ കടപുഴകി വീണു.
തളിയത്ത് ജോസിന്റെ അന്‍പതോളം നേന്ത്രവാഴകള്‍ നശിച്ചിട്ടുണ്ട്. അരിമ്പൂക്കാരന്‍ റോസിലിയുടെ വീടിന് മുകളിലേക്കു സമീപത്തെ വളപ്പില്‍ നിന്നിരുന്ന തേക്കുമരം കടപുഴകി വീണ് വീടു തകര്‍ന്നു.
അമ്പഴക്കാട് മേനാച്ചേരി ക്ലീറ്റസിന്റെ വീടിനു സമീപമുള്ള മരപ്പണിശാലയുടെ മുകളിലേക്കു തേക്കുമരം കടപുഴകി വീണു ഷെഡിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. കോട്ടമുറി കൊടവത്തുകുന്നില്‍ തെക്കുംപുറം ശാന്തയുടെ വീടിന് മുകളിലേക്കു മരം വീണു കേടുപാടുകള്‍ സംഭവിച്ചു. കുരുവിലശേരി, വലിയപറമ്പ്, നെയ്തക്കുടി, അതിയാരത്ത്, പൊലിസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലായി 35 ലേറെ വൈദ്യുത തൂണുകളാണ് ഒടിഞ്ഞിട്ടുള്ളത്.
വൈദ്യുതി കമ്പികള്‍ പലഭാഗങ്ങളിലും പൊട്ടിയതോടെ തകരാറുകള്‍ പരിഹരിക്കാന്‍ മണിക്കൂറുകളാണ് എടുത്തത്.
പല ഭാഗങ്ങളിലും ഉച്ചയോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായെങ്കിലും ചില ഭാഗങ്ങളില്‍ ഇനിയും സമയമെടുക്കും എന്നു കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
അന്നമനടയിലും മരങ്ങള്‍ വീണ് വൈദ്യുതി വിതരണം താറുമാറായി. കീഴഡൂര്‍, കുമ്പിടി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലായി നാശനഷ്ടങ്ങളുണ്ടായത്. കീഴഡൂരില്‍ ദുര്‍ഗാക്ഷേത്രത്തിന് സമീപത്തായി 11 കെ.വി ലൈന്‍ കടന്നു പോകുന്ന നാലു പോസ്റ്റുകള്‍ മരങ്ങള്‍ വീണു ഒടിഞ്ഞു.
ഏതാനും മീറ്ററുകള്‍ അകലങ്ങളിലുള്ള കാഞ്ഞിരമരവും ആഞ്ഞിലിയും മറിഞ്ഞ് വീണാണ് കമ്പികള്‍ അടക്കം പോസ്റ്റുകള്‍ തകര്‍ന്നത്. വിവിധ പ്രദേശങ്ങളിലായി വിവിധ മരങ്ങള്‍ വീണ് 30 ലധികം സാധാരണ പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. കമ്പികള്‍ വ്യാപകമായി നശിച്ചിട്ടുണ്ട്. 100 ലധികം സ്ഥലങ്ങളിലാണ് കമ്പികള്‍ പൊട്ടി വീണിട്ടുള്ളത്.
യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ ചെയ്യുന്നുണ്ടെങ്കിലും ഇനിയും 500 ഓളം വീടുകളിലെ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. ഇന്നലെ കുറേഭാഗങ്ങളില്‍ തകരാര്‍ പരിഹരിച്ചിട്ടുണ്ട്. ഇന്നത്തോടെ തകരാര്‍ പൂര്‍ണമായും പരിഹരിക്കാനാകുമെന്നാണ് കെ.എസ്.ഇ.ബി അധികൃതരിലുള്ള പ്രതീക്ഷ.
കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണ് വീട്ടമ്മക്ക് ഗുരുതര പരുക്ക്

ചേലക്കര : കനത്ത മഴയില്‍ വീടു തകര്‍ന്നു വീണു അതിനുള്ളില്‍ കുടുങ്ങിയ വിധവയായ വീട്ടമ്മക്ക് ഗുരുതര പരുക്കേറ്റു.
കൊണ്ടാഴി ചേലക്കോട് എള്ളുത്തിപ്പാറ കളത്തിങ്കല്‍ വീട്ടില്‍ ആമിന (52) യെ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് അപകടം. മഴയ്ക്കിടയില്‍ ഓടിട്ട വീടു പൂര്‍ണമായും നിലം പൊത്തുകയും ആമിന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നു .
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണു ആമിനയെ പുറത്തെടുത്തു ആശുപത്രിയിലേക്കു മാറ്റിയത്.

കരൂപ്പടന്ന: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത കാറ്റിലും മഴയിലും കരൂപ്പടന്നയില്‍ കനത്ത നാശനഷ്ടം.
കരൂപ്പടന്ന ആശുപത്രി ജങ്ഷനു പടിഞ്ഞാറു വശം അറയ്ക്കല്‍ മുഹമ്മദാലിയുടെ വീടിനു മുകളില്‍ മരം വീണു വീടിന് കേടുപാടുകള്‍ പറ്റി.
വീട്ടുവളപ്പിലെ വാഴത്തോട്ടത്തിലെ നൂറോളം വാഴകള്‍ ഒടിഞ്ഞു വീണു.
ചന്തക്കു സമീപം മണ്ണാറ വീട്ടില്‍ മൊയ്തുവിന്റേയും വീട്ടുവളപ്പില്‍ തെങ്ങുകള്‍ ഉള്‍പ്പെടെ നിരവധി മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വീണു.
മൊയ്തുവിന്റെ വീടിന് മുകളിലും മരം വീണു. ചുഴലിക്കാറ്റ് പോലെ വീശിയടിച്ച അസാധാരണമായ കാറ്റാണ് നാശനഷ്ടം വിതച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago
No Image

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago
No Image

'മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു' ഷാനിബിനോട് അഭ്യര്‍ഥനയുമായി സരിന്‍; പിന്‍മാറില്ലെന്ന് ഷാനിബ് 

Kerala
  •  2 months ago
No Image

വിവിധ രാജ്യങ്ങളുമായി വ്യോമ സര്‍വിസ് കരാറുകളില്‍ ഒപ്പുവെച്ച് ഖത്തര്‍

qatar
  •  2 months ago