HOME
DETAILS

സമനിലതെറ്റാതെ യുനൈറ്റഡ്

  
backup
April 05, 2017 | 5:16 PM

%e0%b4%b8%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a4%e0%b5%86-%e0%b4%af%e0%b5%81%e0%b4%a8%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b5%8d

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില. എവര്‍ട്ടനാണ് 1-1ന് യുനൈറ്റഡിനെ കുരുക്കിയത്. അതേസമയം ചാംപ്യന്‍മാരായ ലെയ്‌സ്റ്റെര്‍ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സണ്ടര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി. വാറ്റ്‌ഫോര്‍ഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വെസ്റ്റ്‌ബ്രോമിനെയും ബേണ്‍ലി എതിരില്ലാത്ത ഒരു ഗോളിന് സ്റ്റോക് സിറ്റിയെയും പരാജയപ്പെടുത്തിയിട്ടുണ്ട്.  
 വമ്പന്‍മാരുടെ കരുത്തുമായിറങ്ങിയ യുനൈറ്റഡിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് എവര്‍ട്ടന്‍ പുറത്തെടുത്തത്. ഫില്‍ ജാഗിയേക്ക് 22ാം മിനുട്ടില്‍ അപ്രതീക്ഷിതമായി എവര്‍ട്ടനെ മുന്നിലെത്തിച്ചപ്പോള്‍ മറുപടി ഗോളിനായി കഷ്ടപ്പെടുകയായിരുന്നു യുനൈറ്റഡ്. അധികസമയത്ത് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഗോള്‍ നേടിയില്ലായിരുന്നെങ്കില്‍ യുനൈറ്റഡ് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു.
മൂന്നു മത്സരങ്ങളുടെ സസ്‌പെന്‍ഷന് ശേഷം ഇബ്രാഹിമോവിച്ച് തിരിച്ചെത്തിയ മത്സരമായിരുന്നു ഇത്. എന്നാല്‍ തുടക്കത്തില്‍ ലഭിച്ച ആനുകൂല്യം യുനൈറ്റഡ് തുലച്ച ുകളയുന്നതാണ് കണ്ടത്. ഇബ്രയും ജെസ്സെ ലിംഗാര്‍ഡും മികച്ച ഷോട്ടുകള്‍ പാഴാക്കി.  ഇതിനിടെയാണ് ജാഗിയേക്കയുടെ ഗോള്‍ പിറന്നത്. ആഷിലി വില്യംസിന്റെ മനോഹരമായ കോര്‍ണറില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയാണ് താരം ഗോള്‍ നേടിയത്. തിരിച്ചടിക്കാനായി ആദ്യ പകുതിയില്‍ യുനൈറ്റഡ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
രണ്ടാം പകുതിയില്‍ പോള്‍ പോഗ്ബ കളത്തിലിറങ്ങിയതോടെയാണ് യുനൈറ്റഡ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. നിരന്തരം മുന്നേറ്റം നടത്തിയ ടീമിന് പക്ഷേ കളിയുടെ അധിക സമയത്താണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.
ഇബ്രാഹിമോവിച്ച് പെനാല്‍റ്റിയിലൂടെ  ഗോള്‍ നേടുകയായിരുന്നു. ചാംപ്യന്‍മാരായ ലെയ്‌സ്റ്റെര്‍ സിറ്റി സ്ലിമാനി ഇസ്‌ലം,ജാമി വാര്‍ഡി എന്നിവരുടെ ഗോളിന്റെ മികവിലാണ് സണ്ടര്‍ലാന്‍ഡിനെതിരേ വിജയം നേടിയത്. പ്രീമിയര്‍ ലീഗില്‍ ടീമിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. സ്ലിമാനി ഈ വര്‍ഷം നേടുന്ന ആദ്യ ഗോളാണിത്. ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് ഇരു ഗോളുകളും പിറന്നത്. 69ാം മിനുട്ടില്‍ സ്ലിമാനി അക്കൗണ്ട് തുറന്നപ്പോള്‍ 78ാം മിനുട്ടിലായിരുന്നു വാര്‍ഡിയുടെ ഗോള്‍. പുതിയ കോച്ചിന് കീഴില്‍ കളിച്ച അഞ്ചു മത്സരങ്ങളിലും ജാമി വാര്‍ഡി ഗോള്‍ നേടിയതു ഈ മത്സരത്തിന്റെ പ്രത്യേകതയാണ്.
വെസ്റ്റ്‌ബ്രോമിനെതിരേ എംബായെ നിയാങ്, ട്രോയ് ഡീനി എന്നിവരാണ് വാറ്റ്‌ഫോര്‍ഡിന്റെ ഗോള്‍ നേടിയത്. ജോര്‍ജ് ബ്ലോയ്ഡിന്റെ ഗോളാണ് സ്റ്റോക് സിറ്റിക്കെതിരേ ബേണ്‍ലിക്ക് ജയം സമ്മാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലിയാർ പുഴയിൽ ദുരന്തം: കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Kerala
  •  21 days ago
No Image

സാങ്കേതിക തകരാർ: എയർ ഇന്ത്യ സാൻ ഫ്രാൻസിസ്കോ-ഡൽഹി വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി

International
  •  21 days ago
No Image

വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയിൽ

Kerala
  •  21 days ago
No Image

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിൽ എം.പിക്ക് എതിരായ പൊലിസ് നടപടി; റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്

Kerala
  •  21 days ago
No Image

സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; രണ്ട് എത്യോപ്യക്കാർ അറസ്റ്റിൽ

Saudi-arabia
  •  21 days ago
No Image

ലോക സാമൂഹിക വികസന ഉച്ചകോടി: ചില പ്രദേശങ്ങളിൽ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും വിലക്കേർപ്പെടുത്തി ഖത്തർ

qatar
  •  21 days ago
No Image

കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ

Kerala
  •  21 days ago
No Image

അപ്പോൾ മാത്രമാണ് റൊണാൾഡോ സന്തോഷത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുകയെന്ന് നാനി

Football
  •  21 days ago
No Image

ചെറിയ യാത്ര, കുറഞ്ഞ ചിലവ്: 2025ൽ യുഎഇ നിവാസികൾ ഏറ്റവുമധികം സഞ്ചരിച്ച രാജ്യങ്ങൾ അറിയാം

uae
  •  21 days ago
No Image

വിദ്യാർഥി കൺസെഷൻ ഓൺലൈനാകുന്നു; സ്വകാര്യ ബസുകളിലെ തർക്കങ്ങൾക്ക് പരിഹാരം

Kerala
  •  21 days ago