HOME
DETAILS

ഇറാന്‍ പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മോചിതരായി

  
backup
April 05, 2017 | 5:22 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8


മനാമ: ബഹ്‌റൈനില്‍ മത്സ്യബന്ധനത്തിനിടെ ഇറാന്‍ പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മോചിതരായി. ഇവര്‍ തിങ്കളാഴ്ച ബഹ്‌റൈന്‍ തീരത്ത് തിരിച്ചെത്തിയെങ്കിലും വിസ കാലാവധി കഴിഞ്ഞതിനാല്‍ സ്‌പോണ്‍സര്‍ക്ക് പിഴ അടക്കേണ്ടി വന്നു. തമിഴ്‌നാട് സ്വദേശികളായ സത്യസാഗര്‍ വിജയ ബാബു, ജോസഫ് കെന്നഡി, ശ്രീജിത്ത് ഉദയകുമാര്‍, ക്ലൗഡിന്‍ നസ്‌റിന്‍, ആന്റണി എഡ്വിന്‍, ജോര്‍ജ് കെവ, രവി രാമസ്വാമി, ജോര്‍ജ് സുധാകരന്‍, വിന്‍സന്റ് രായപ്പന്‍, പ്രശാന്ത് സവേരിയന്‍, ശ്രീനു ഉദയകുമാര്‍, രാജേഷ് കുമാര്‍ മാരിമുത്തു, ക്യാപ്റ്റന്‍മാരായ ആന്റണി ജേക്കബ്, വര്‍ഗീസ്, സെലറ്റ് രാജ എന്നിവരുള്‍പ്പെടെ 15 ഇന്ത്യക്കാരും ആറു ബംഗ്ലാദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം 2016 ഒക്ടോബറിലാണ് മത്സ്യബന്ധനത്തിനിടെ തമിഴ്‌നാട്ടുകാരായ 15 മത്സ്യത്തൊഴിലാളികളുള്‍പ്പെടുന്ന സംഘത്തെ അതിര്‍ത്തി ലംഘിച്ചതായി ആരോപിച്ച് ഇറാന്‍ അധികൃതര്‍ പിടികൂടിയത്. തുടര്‍ന്ന് കിഷ് ദ്വീപില്‍ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. മതിയായ ഭക്ഷണവും വെള്ളവും രോഗികളായവര്‍ക്ക് മരുന്നുമില്ലാതെ ദയനീയ സാഹചര്യത്തിലാണ് തൊഴിലാളികള്‍ കഴിയുന്നതെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. 2017 മാര്‍ച്ച് 14നാണ് ഇവരെ വിട്ടയക്കാന്‍ ഇറാന്‍ കോടതി ഉത്തരവിട്ടത്.  ഇറാനില്‍ തുടര്‍ച്ചയായി അവധി ദിനങ്ങളായതിനാല്‍ ബഹ്‌റൈനിലേക്ക് മടങ്ങാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 days ago