HOME
DETAILS

വി.സിമാര്‍ക്ക് മുഖ്യമന്ത്രി കത്തെഴുതുമ്പോള്‍

  
backup
June 13, 2018 | 11:30 PM

letters-to-vc-from-chief-minister-spm-editorial

സാര്‍വത്രിക വിദ്യാഭ്യാസത്തില്‍ കേരളം മുന്‍നിരയിലാണ്. പ്രൈമറി തൊട്ട് ഹയര്‍സെക്കന്‍ഡറി വരെയുള്ള നമ്മുടെ വിദ്യാഭ്യാസ രീതി താരതമ്യേന മികവുറ്റതുമാണ്. എന്നാല്‍, കോളജ് തലത്തിലെത്തുമ്പോള്‍ ഈ മികവ് നിലനിര്‍ത്താന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ കുത്തഴിഞ്ഞ അവസ്ഥ തന്നെയാണ് ഇതിനു കാരണം. വിദ്യാഭ്യാസത്തിന്റെ വിളവെടുപ്പ് എന്ന് പറയാവുന്ന പരീക്ഷകള്‍ സമയബന്ധിതമായി നടത്താനോ പരീക്ഷാഫലം യഥാസമയം പ്രസിദ്ധീകരിക്കാനോ സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസമില്ലാതെ വിതരണം ചെയ്യാനോ കേരളത്തിലെ സര്‍വകലാശാലകള്‍ ഇപ്പോഴും നിഷ്‌കര്‍ഷ പുലര്‍ത്താറില്ല. കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാല താരതമ്യേന ഭേദമാണ് എന്നേ പറയാവൂ. ശേഷിക്കുന്ന എല്ലാ സര്‍വകലാശാലകളും ഈജിയന്‍ തൊഴുത്തിന് സമാനമാണ്.


സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ ദുരവസ്ഥ കഴിഞ്ഞ ദിവസം നടന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. സാധാരണ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു കൂട്ടാറ് ഗവര്‍ണറാണ്. എന്നാല്‍, പ്രശ്‌നത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താവും മുഖ്യമന്ത്രി തന്നെ വി.സിമാരുടെ യോഗം നേരിട്ട് വിളിച്ചു ചേര്‍ക്കുകയായിരുന്നു. മാത്രമല്ല യോഗാനന്തരം പ്രശ്‌നങ്ങള്‍ അക്കമിട്ടു നിരത്തി അദ്ദേഹം വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്തയക്കുകയും ചെയ്തു. സമയബന്ധിതമായി പരീക്ഷ നടത്താനും ഫലം അതിവേഗം പ്രഖ്യാപിക്കുവാനും ആവശ്യമായ പദ്ധതികള്‍ തയാറാക്കി ഒന്നു രണ്ടു മാസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യമന്ത്രി വൈസ് ചാന്‍സലര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേവലം ഒരു യോഗം വിളിച്ചുകൂട്ടി മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നതിനപ്പുറം കര്‍ശന നടപടിയുമായി മുഖ്യമന്ത്രി മുന്നോട്ടു നീങ്ങുന്നു എന്നാണ് വി.സിമാര്‍ക്കയച്ച കത്തുകള്‍ വ്യക്തമാക്കുന്നത്. തീര്‍ച്ചയായും പൊതുസമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പ്രതീക്ഷിക്കാവുന്നതാണ്.


ഏതൊരു വിദ്യാഭ്യാസ സ്ഥാപനവും പ്രഥമ പരിഗണന നല്‍കേണ്ടത് വിദ്യാര്‍ഥികള്‍ക്ക് തന്നെയാണ്. എന്നാല്‍, കേരളത്തിലെ സര്‍വകലാശാലകളില്‍ മുന്‍ഗണനാ പട്ടിക കീഴ്‌മേല്‍ മറിഞ്ഞ അവസ്ഥയാണിപ്പോള്‍. അവിടെ പ്രഥമവും പ്രധാനവുമായ ഘടകം ജീവനക്കാരാണ്. അതും താഴെതട്ടിലുള്ള ജീവനക്കാര്‍. എണ്ണം കൊണ്ട് അവരാണല്ലോ വമ്പന്മാര്‍. അവരാണ് സര്‍വകലാശാലയുടെ തലപ്പത്തുള്ളവരെ പോലും നിയന്ത്രിക്കുന്നത്. ഇവര്‍ക്കൊക്കെ കക്ഷിരാഷ്ട്രീയമുണ്ടെങ്കിലും ഇവരെ നിലക്കുനിര്‍ത്താന്‍ പാര്‍ട്ടിക്കാര്‍ക്കും കഴിയാറില്ല. ഭരണ-പ്രതിപക്ഷ കക്ഷികളെല്ലാം ഇക്കാര്യത്തില്‍ ഒരുപോലെയാണ്. വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ച് സമരമുഖത്തേക്കയക്കുന്നതും സംഘര്‍ഷം സൃഷ്ടിക്കുന്നതും വേണ്ടിവന്നാല്‍ നേരിട്ടിറങ്ങി പണിമുടക്കിലൂടെ സര്‍വകലാശാലാ പ്രവര്‍ത്തനം തന്നെ സ്തംഭിപ്പിക്കുന്നതുമൊക്കെ ജീവനക്കാരാണ്. ചില സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിനൊപ്പം തന്നെ ജീവനക്കാരുമുണ്ട്. എന്നിട്ടെന്ത്! ഫീസ് വാങ്ങി, പരീക്ഷ നടത്തി, സമയാസമയം പരീക്ഷാഫലം പുറത്തുവിടാനോ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാനോ സര്‍വകലാശാലകള്‍ക്ക് കഴിയാറില്ല. പതിനായിരങ്ങളുടെ ജീവിത സ്വപ്‌നമാണ് ഇതുമൂലം പൊലിഞ്ഞു പോവുന്നത്. ഉപരിപഠനത്തിനുള്ള സാധ്യത, വിലപ്പെട്ട തൊഴിലവസരം തുടങ്ങി നഷ്ടങ്ങള്‍ വലുതും അപരിഹാര്യവുമാണ്.


റെഗുലര്‍ കോഴ്‌സിന് ചേരുന്നവര്‍ മാത്രമല്ല സര്‍വകലാശാലയുടെ ക്രൂരതക്കുള്ള ഇരകള്‍. വിദൂര വിദ്യാഭ്യാസ കോഴ്‌സിനു ചേര്‍ന്നവരേയും ഇവര്‍ കണ്ണീരു കുടിപ്പിക്കും. പരീക്ഷയുടെ അറിയിപ്പ് ലഭിച്ചാല്‍ ഗള്‍ഫില്‍ നിന്നും മറ്റും അവധിയെടുത്ത് നാട്ടിലെത്തുന്നവരോട് പരീക്ഷാത്തലേന്ന് തിയ്യതി മാറ്റിവച്ചുകൊണ്ടാണ് ക്രൂരത കാട്ടാറ്. പരീക്ഷകള്‍ അനന്തമായി നീണ്ടു പോവുന്നതിനും ഫലപ്രഖ്യാപനം വൈകുന്നതിനും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടാവും. പല തവണ കേട്ടു തഴമ്പിച്ച ഈ കാരണങ്ങള്‍ പൊതുസമൂഹം ബാലിശമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞാണ്. അധ്യാപകരും ജീവനക്കാരും തമ്മില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ ഉണ്ടാവാം. വിശാലമായ കാഴ്ചപ്പാടും വിട്ടുവീഴ്ചാ മനോഭാവത്തോടും കൂടി പ്രശ്‌നത്തെ സമീപിച്ചാല്‍ അവയ്ക്ക് പരിഹാരം കാണാവുന്നതേയുള്ളൂ. പൊതുവിദ്യാഭ്യാസ മേഖലയില്‍ പുത്തനൊരുണര്‍വും ഊര്‍ജവും ഇന്ന് കാണുന്നുണ്ട്. അതിന്റെ അനുരണനങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രതിഫലിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തും അതിനു മുന്നോടിയായി നടന്ന യോഗവും നിമിത്തമാകട്ടെ എന്ന് കേരളം പ്രത്യാശിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  7 days ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  7 days ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  7 days ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  7 days ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  7 days ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  7 days ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  7 days ago
No Image

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

Cricket
  •  7 days ago
No Image

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടിയ അവധി; ഉത്തരവിറക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  7 days ago
No Image

ഡല്‍ഹിയിലെ വായു മലിനീകരണത്തിനെതിരായ പ്രതിഷേധം; അറസ്റ്റിലായ വിദ്യാര്‍ഥികളില്‍ 9 പേര്‍ക്ക് ജാമ്യം 

National
  •  7 days ago