HOME
DETAILS

'ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല'; തീരുമാനം മലപ്പുറത്ത് നടപ്പാക്കി പരാജയപ്പെട്ടത്

  
backup
July 06 2016 | 03:07 AM

%e0%b4%b9%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

മലപ്പുറം: 'ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല' എന്ന തീരുമാനം ഒരുവര്‍ഷം മുന്‍പ് മലപ്പുറം ജില്ലയില്‍ നടപ്പാക്കി പരാജയപ്പെട്ടത്. 2015 ഓഗസ്റ്റിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയില്‍ നടപ്പാക്കിയത്. ജില്ലാ പൊലിസ് മേധാവി പ്രത്യേകം താല്‍പര്യമെടുത്ത് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി ഹെല്‍മെറ്റ് ധരിക്കാതെ വരുന്ന ബൈക്ക് യാത്രികര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് പമ്പുകള്‍ക്കു നിര്‍ദേശം നല്‍കിയെങ്കിലും ഇതുകൊണ്ട് യാതൊരു ചലനവും സൃഷ്ടിക്കാനായില്ല. പെട്രോള്‍ പമ്പുകളും നിര്‍ദേശം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി അവഗണിക്കുകയായിരുന്നു. 

ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പെട്രോള്‍പമ്പില്‍ നിന്ന് ഇന്ധനം നല്‍കരുതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ.തച്ചങ്കരിയാണ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയത്. ഓഗസ്റ്റ് ഒന്നു മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. തുടക്കത്തില്‍ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളിലാണ് പദ്ധതി നടപ്പാക്കുക. എന്നാല്‍ പരാജയപ്പെട്ട പദ്ധതി പ്രധാനനഗരങ്ങളില്‍ നടപ്പാക്കിയെടുക്കുന്നതിലെ പ്രായോഗികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
പൊലിസ് ആക്ട് 60 പ്രകാരം അന്നത്തെ ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റയാണ് 'ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല' എന്ന നിര്‍ദേശം മലപ്പുറത്ത് നല്‍കിയത്. ജില്ലയിലെ ബൈക്ക് അപകടങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. എല്ലാ പെട്രോള്‍ പമ്പുകള്‍ക്കും പൊലിസ് തീരുമാനം പ്രദര്‍ശിപ്പിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. പൊലിസ് നിര്‍ദേശം പമ്പുകള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും ബൈക്കുകള്‍ക്ക് പെട്രോള്‍ ലഭിക്കുന്നതിന് കുറവുണ്ടായില്ല. തീരുമാനം പലപ്പോഴും പമ്പ് ജീവനക്കാരും ബൈക്ക്‌യാത്രക്കാരും തമ്മിലുള്ള തര്‍ക്കങ്ങളിലേക്കും വഴിവച്ചു. പെട്രോള്‍ പമ്പുടമകളുടെ എതിര്‍പ്പും പദ്ധതി പരാജയപ്പെടാന്‍ കാരണമായി. പൊലിസിന്റെ തീരുമാനം പുറത്തുവന്നതോടെ പെട്രോള്‍ പമ്പ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ രംഗത്തെത്തുകയും ഗതാഗത നിയമലംഘനം ചൂണ്ടിക്കാട്ടി പമ്പിലെത്തുന്നവര്‍ക്ക് പെട്രോള്‍ നിഷേധിക്കരുതെന്ന് പമ്പുടമകള്‍ക്കും ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തു.
ഒരു പമ്പില്‍ നിന്ന് പെട്രോള്‍ നിഷേധിച്ചാല്‍ മറ്റുപമ്പുകള്‍ ഇത് അവസരമായി കാണുമെന്നും അവര്‍ പെട്രോള്‍ നല്‍കുന്ന സാഹചര്യമാണുള്ളതെന്നും ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റ പറഞ്ഞു. നിര്‍ദേശം നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ എല്ലാ പെട്രോള്‍പമ്പുകളിലും പൊലിസുകാരെ നിയോഗിക്കുക പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തീരുമാനം നടപ്പാക്കണമെന്നും പെട്രോള്‍പമ്പുകളില്‍ സി.സി ടി.വി കാമറസ്ഥാപിച്ച് ഒരു പരിധിവരെ നിര്‍ദേശം നടപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഏറെ മത്സരം നടക്കുന്ന പെട്രോള്‍പമ്പ് മേഖലയില്‍ ഇത്തരം പദ്ധതി നടപ്പാക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago