വേനല്‍ മഴയില്‍ 44ാംമൈലില്‍ ഏക്കറുകണക്കിന് കൃഷി നാശം: നഷ്ടം ഒരു കോടിക്ക് മുകളില്‍
തലപ്പുഴ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനല്‍മഴ തലപ്പുഴ 44ാംമൈലിലെ കര്‍ഷകരെ കണ്ണീരിലാഴ്ത്തി.
പ്രദേശത്തെ പതിനഞ്ചായിരത്തോളം നേന്ത്രവാഴകളും ആറ് ഏക്കറോളം വരുന്ന പാവല്‍ കൃഷിയും നശിച്ചു. ഒരു കോടിയോളം രൂപയൂടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം തലപ്പുഴ 44ാംമൈല്‍ പ്രദേശത്ത് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കര്‍ഷകരുടെ പതിനഞ്ചായിരത്തോളം കുലച്ച് തുടങ്ങിയ നേന്ത്രവാഴകളും ആറ് ഏക്കറോളം പാവല്‍ കൃഷിയും നശിച്ചത്. കപ്പലുമാക്കല്‍ സിബിയുടെ മാത്രം മൂന്ന് ഏക്കറോളം സ്ഥലത്തെ പാവല്‍ കൃഷിയാണ് നിലംപൊത്തിയത്. കൂടാതെ കരിമാനി മണിയംപാറ മോഹനന്റെ 2100 കുലച്ച വാഴകളും പൂര്‍ണമായും നിലംപൊത്തി.
കൂടാതെ പ്രദേശത്ത് കൃഷി ചെയ്ത വില്‍സണ്‍ അരിപ്ലാക്കല്‍ സാദിഖ്, പുല്ലാട്ട് സന്തോഷ്, നെല്ലിക്കുന്നേല്‍ സണ്ണി, നായിക്കണ്ടി ഗോപി, തടത്തില്‍ ഗിരീഷ്, പുല്ലാട്ട് നിഖില്‍, സിജി കവലക്കല്‍, ഗോപി മക്കോല, കണ്ണികുളത്തില്‍ പ്രദീപന്‍, തൂമ്പില്‍ ജസീര്‍ എന്നിവരുടെ വാഴകളാണ് നിലംപൊത്തിയത്. ഒരു കോടിയോളം രൂപയൂടെ നാശനഷ്ടമാണ് പ്രദേശത്ത് ഉണ്ടായത്. അടിയന്തിരമായി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ അത്മഹത്യ അല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.
പലരും ബാങ്ക് ലോണ്‍ എടുത്തും സ്വര്‍ണ്ണം പണയം വച്ചും പലിശക്ക് പണം കടംവാങ്ങിയുമാണ് കൃഷി ഇറക്കിയത്. ഇവരെയാണ് വേനല്‍മഴ കണ്ണിരീലാഴ്ത്തിയത്. പ്രദേശത്ത് അസി. കൃഷി ഓഫിസര്‍ കെ.വി റെജി, ജനപ്രതിനിധികളായ തവിഞ്ഞാല്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സബിത ടീച്ചര്‍, സുരേഷ് ബാബു സന്ദര്‍ശനം നടത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."