HOME
DETAILS

അമ്മയുടെ നെഞ്ചില്‍ ചവിട്ടിയോ ജനകീയമന്ത്രിസഭയുടെ ജൂബിലി

  
backup
April 05, 2017 | 11:59 PM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%86%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d

നിസ്സഹായയായ ഒരമ്മയെ തല്ലിവീഴ്ത്തി തെരുവിലൂടെ വലിച്ചിഴച്ചാണു   കേരളത്തിലെ ആദ്യ ജനകീയമന്ത്രിസഭയുടെ വജ്രജൂബിലി സംസ്ഥാനസര്‍ക്കാര്‍ കൊണ്ടാടിയിരിക്കുന്നത്. ജനകീയസമരങ്ങളില്‍ പൊലിസ് ഇടപെടരുതെന്ന വിപ്ലവകരമായ ഉത്തരവിലൂടെ കൂടിയാണ് 1957 ലെ ഇ.എം.എസ് സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടംപിടിച്ചത്. ആ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന്റെ വജ്രജൂബിലി ആഘോഷദിനത്തിലാണു മകന്റെ രക്തത്തിനു നീതിതേടി സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ സംസ്ഥാനപൊലിസ് മേധാവിയുടെ ആസ്ഥാനമന്ദിരത്തിനു  മുന്നില്‍വച്ച് അതിക്രൂരമാംവിധം ക്രമസമാധാനപാലകരാല്‍ ആക്രമിക്കപ്പെട്ടത്. ഇതു തീര്‍ച്ചയായും രണ്ടു സര്‍ക്കാരുകളുടെ സമീപനങ്ങളുടെ ചൂണ്ടുപലക തന്നെയാണ്.
എത്രമാത്രം ഗതികെട്ടാണ് ആ അമ്മ പുത്രവിയോഗത്തിന്റെ തീരാദുഃഖവും പേറി അങ്ങു തിരുവനന്തപുരത്തെത്തിയിട്ടുണ്ടാവുക! ജിഷ്ണു കൊല്ലപ്പെട്ടിട്ടു മൂന്നുമാസമായിരിക്കുന്നു. സ്വാശ്രയവിദ്യാഭ്യാസ മാഫിയയാണ് വിഷ്ണുവിന്റെ  കൊലയുടെ ഉത്തരവാദികളെന്ന് കേരളത്തിലെ ജനങ്ങളെല്ലാം വിശ്വസിക്കുന്നു.  എന്നാല്‍, കേരളം മുഴുവന്‍ ജനകീയരോഷത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ ഈ സംഭവത്തില്‍ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലിസും ഭരണനേതൃത്വവും കൊലയാളികളും നിയമവാഴ്ചയെ നോക്കുകുത്തിയാക്കി  ഒത്തുകളിക്കുകയാണ്.
ജിഷ്ണുവിന്റെ കുടുംബം സമരം നടത്തുമെന്നു പ്രഖ്യാപിച്ചതിന്റെ തലേന്നാളാണ് കോളജ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ അറസ്റ്റ് നാടകം അരങ്ങേറിയത്. അതു പൂര്‍ണമായും നാടകമാണെന്ന് ഉറച്ചബോധ്യമുള്ളതു കൊണ്ടുതന്നെയാണു  ജിഷ്ണുവിന്റെ അമ്മയും അച്ഛനും കുടുംബാംഗങ്ങളും നേരത്തേ പ്രഖ്യാപിച്ച പ്രക്ഷോഭത്തില്‍ നിന്നു പിന്‍വാങ്ങാതിരുന്നത്. സര്‍ക്കാരും കൃഷ്ണദാസും ചേര്‍ന്നൊരുക്കിയ ആ കപടനാടകം കണ്ടു സമരം നിര്‍ത്തി  പോകാതിരുന്നതില്‍ ആഭ്യന്തര ഭരണനേതൃത്വത്തിനുണ്ടായ കലി തന്നെയാണു ജിഷ്ണുവിന്റെ അമ്മയ്ക്കുമേല്‍ പോലീസിന്റെ കടന്നാക്രമണമായി അരങ്ങേറിയതെന്നു വ്യക്തം.
കേസിന്റെ തുടക്കം മുതല്‍ പൊലിസും സര്‍ക്കാരും ചേര്‍ന്നു നടത്തിയ ഒത്തുകളികളുടെ തുടര്‍ച്ചതന്നെയാണു സംസ്ഥാന പൊലിസ് ആസ്ഥാനത്തിനു മുന്നില്‍ നടന്ന ക്രൂരമായ പൊലിസ് നടപടി. ജിഷ്ണു കൊല്ലപ്പെട്ട നിമിഷം മുതല്‍ നാളിന്നോളമുള്ള പൊലിസ് നടപടികളെ നിഷ്പക്ഷമായി വിലയിരുത്തുന്ന ഒരാള്‍ക്കും ഈ കള്ളക്കളികള്‍ക്കു നേരേ കണ്ണടയ്ക്കാനാവില്ല.
ജിഷ്ണു കൊല്ലപ്പെട്ട മുറി യഥാസമയം സീല്‍ചെയ്തു സൂക്ഷിക്കാതിരുന്ന പൊലിസ്, കൊലയാളികള്‍ ആ മുറി കഴുകി വൃത്തിയാക്കിയതിനുശേഷമാണ് അടച്ചുപൂട്ടിയത്. അതും കോളജ് അധികൃതര്‍ നല്‍കിയ പൂട്ടുപയോഗിച്ചാണെന്ന ആരോപണം നിലനില്‍ക്കുകയും ചെയ്യുന്നു. മരണകേസിന്റെ ഗൗരവത്തിനുസരിച്ചു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഗൗരവപൂര്‍വം നിര്‍വ്വഹിക്കുന്നതിലും വലിയ വീഴ്ചകളുണ്ടായതെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കേസിലെ ഒന്നാംപ്രതി അസത്യരേഖകള്‍ ഹാജരാക്കി ജാമ്യം സംഘടിപ്പിച്ചപ്പോള്‍ ഒരെതിര്‍പ്പും ഉന്നയിക്കാതെ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ മൗനിയായതിനു നാടു സാക്ഷിയാണ്.
വേട്ടക്കാരും ഭരണക്കാരും തമ്മിലുള്ള അഭേദ്യമായ സൗഹൃദത്തിന്റെ കൃത്യമായ സാക്ഷ്യമായി നമുക്കു മുന്നില്‍ നില്‍ക്കുകയാണു ജിഷ്ണു കേസ്. മൂന്നുമാസക്കാലമായിട്ടും ഈ കേസില്‍ ഒരു പ്രതിയെപ്പോലും കേരള പൊലിസിന് അറസ്റ്റുചെയ്യാനായില്ലെന്നു പറഞ്ഞാല്‍ ആര്‍ക്കാണു വിശ്വസിക്കാനാവുക. സമരം തുടങ്ങുന്നതിന്റെ  തലേനാള്‍ കൃത്യമായും കൃഷ്ണദാസ് പൊലിസിനു മുന്നിലെത്തി അറസ്റ്റു നാടകമഭിനയിച്ച് ഇറങ്ങിപ്പോയത് പ്രതികളും ആഭ്യന്തരഭരണനേതൃത്വവും തമ്മിലുള്ള സജീവമായ ആശയവിനിമയത്തിന്റെ കൃത്യമായ തെളിവു തന്നെയാണ്.
ഭരണകൂടഭീകരതയെന്ന വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചവരും ഉപയോഗിക്കുന്നവരും കമ്യൂണിസ്റ്റുകാരാണ്. എന്നാല്‍, നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ താനൊരു കമ്യൂണിസ്റ്റേയല്ലെന്നു തെളിയിച്ചുകഴിഞ്ഞു. ചരിത്രത്തിലെ മറ്റേതു ഫാഷിസ്റ്റ് ഭരണാധിയോടും കിടപിടിക്കുന്ന നടപടിക്രമങ്ങളുമായാണ് അദ്ദേഹത്തിന്റെ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. പൊലിസിനെയും മറ്റു ഭരണകൂട ഉപകരങ്ങളെയും ഉപയോഗിച്ച് ഈ സര്‍ക്കാര്‍ ചെയ്തുകൂട്ടിയ അന്യായങ്ങളുടെ പട്ടിക നീണ്ടതാണ്.
മാവോയിസ്റ്റ് ദര്‍ശനത്തില്‍ വിശ്വസിച്ചുവെന്ന കുറ്റത്തിനു മൂന്നു സഖാക്കളെ വെടിവച്ചുകൊന്നതും ലോക്കപ്പ് മര്‍ദനവും കൊടുംക്രിമിനിലുകള്‍ക്കു ശിക്ഷയിളവു നല്‍കുന്നതുമടക്കം നിരവധി അന്യായങ്ങളുടെ ഒടുവിലത്തേതാണ് സ്വന്തം മകന്റെ മരണത്തില്‍ നീതികിട്ടണമെന്ന ഒരമ്മയുടെ യാചനയെ തല്ലിയൊതുക്കാനുള്ള ശ്രമവും. ഇതിലൊറ്റ സംഭവത്തിലും തെറ്റിനെ തെറ്റായി കാണാതെ ന്യായീകരണസിദ്ധാന്തം ചമച്ചു വിമര്‍ശകരെയെല്ലാം ഭീഷണിപ്പെടുത്തുകയായിരുന്നു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും.
മഹിജയെ നിലത്തിട്ടു വലിച്ചിഴക്കുകയും മര്‍ദിക്കുകയും ചെയ്ത പൊലിസ് നടപടിയെ മാവോയിസ്റ്റുകളെ കൊന്നപ്പോഴെന്നതുപോലെ ന്യായീകരിക്കുകയാണു മുഖ്യമന്ത്രി ചെയ്തത്. കേരളജനത ഒന്നടങ്കം ഈ മഹിജയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ നടപടിയെ അപലപിച്ച് സോഷ്യല്‍മീഡിയയിലടക്കം ശക്തമായി പ്രതികരിക്കുന്ന ഘട്ടത്തില്‍ 'പൊലിസ് നടത്തിയതു കൃത്യനിര്‍വണത്തിന്റെ ഭാഗമാണെന്നും മഹിജയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന പ്രശ്‌നമേയില്ലെന്നും തറപ്പിച്ചുപറഞ്ഞുകൊണ്ടു മുഖ്യമന്ത്രി പ്രത്യക്ഷപ്പെട്ടതെന്നോര്‍ക്കണം.
കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയക്കാരും മനുഷ്യസ്‌നേഹികളും ഈ അമ്മയെ വീട്ടിലെത്തി ആശ്വസിപ്പിച്ചപ്പോഴും അതിനു സന്നദ്ധനാകാത്ത മാനസികാവസ്ഥയുള്ളയാളാണു നമ്മുടെ മുഖ്യമന്ത്രി. ഒരു കമ്യൂണിസ്റ്റുകാരന് ഇങ്ങനെ പെരുമാറാന്‍ കഴിയുമോ. സഹാനൂഭിതിയും മാതൃസ്‌നേഹവും എന്തിനു മനുഷ്യത്വം പോലും നഷ്ടടമായിക്കൊണ്ടിരിക്കുന്ന മാഫിയാ സംഘത്തിനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്നില്ല. എന്നെപ്പോലെ എറെക്കാലം ആ പാര്‍ട്ടിക്കുവേണ്ടി മുദ്രാവാക്യം വിളിച്ച മഹിജയെന്ന സഹസഖാവിനും ഇതില്‍നിന്നു വ്യത്യസ്തമായി ചിന്തിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. അത്രയ്ക്കു ഹിംസാത്മകതയോടെയും ദയാരാഹിത്യത്തോടെയുമാണു നമ്മുടെ മുഖ്യമന്ത്രിയുടെ അദ്ദേഹത്തിന്റെ പിണിയാളുകളും അവരോടു ചെയ്തുകൊണ്ടിരിക്കുന്ന അനീതി.
തീര്‍ച്ചയായും ഈ അവിശുദ്ധമായ ഭരണമാഫിയാ സഖ്യത്തിനെതിരേ രംഗത്തുവരാന്‍ ജനാധിപത്യ കേരളത്തിനാകെ ബാധ്യതയുണ്ട്. മകന്റെ രക്തത്തിനു നീതി തേടിയൊരമ്മ അടിവയറ്റില്‍ പൊലിസിന്റെ തൊഴിയേറ്റു തെരുവില്‍ വീഴുമ്പോള്‍, നിരത്തില്‍ വലിച്ചിഴക്കപ്പെടുമ്പോള്‍ മനഃസാക്ഷി മരിച്ചിട്ടില്ലാത്ത മനുഷ്യര്‍ക്കാര്‍ക്കും നിശ്ശബ്ദമാകാനാവില്ല. ഉജ്വലമായ ജനകീയപ്രക്ഷോഭത്തിലൂടെ ഈ പൊലിസ് കാടത്തത്തിനു കണക്കു പറയിച്ചേ മതിയാകൂ. മഹിജയുടെ സമരം നമ്മുടെ മക്കള്‍ക്കുവേണ്ടി കൂടിയുള്ളതാണെന്ന് ഓര്‍ക്കുക., ജിഷ്ണു നമ്മുടെ മകനാണെന്നു മറക്കാതിരിക്കുക.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം: ഇന്റർനാഷണൽ സിറ്റിയിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

uae
  •  8 days ago
No Image

കന്നുകാലി കടത്തെന്ന് ആരോപണം; മലയാളിയെ വെടിവെച്ച് പിടികൂടി കർണാടക പൊലിസ്

Kerala
  •  8 days ago
No Image

ഹാലൻഡിൻ്റെ ഒരോറ്റ ​ഗോളിൽ ക്രിസ്റ്റ്യാനോയുടെ ആ ഇതിഹാസ റെക്കോർഡ് തകരും

Football
  •  8 days ago
No Image

വിദേശ ലൈസൻസുകൾക്കായുള്ള ദുബൈ ഡ്രൈവിംഗ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്; അപേക്ഷ, കാലാവധി, ചെലവ് തുടങ്ങിയ വിശദാംശങ്ങൾ അറിയാം

uae
  •  8 days ago
No Image

ദലിത് യുവാവിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചു; ജോലിക്ക് വരില്ലെന്ന് പറഞ്ഞതിന് കെട്ടിയിട്ട് മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു  

National
  •  8 days ago
No Image

ദീപാവലി സമ്മാനമായി ബോണസ് വാഗ്ദാനം, നല്‍കിയതോ ഒരു ബോക്‌സ് സോന്‍ പാപ്ഡി; തുറക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞ് ജീവനക്കാര്‍

National
  •  8 days ago
No Image

'ഞാനാണ് ഏറ്റവും മികച്ച താരം, മെസ്സിയേക്കാളും റൊണാൾഡോയേക്കാളും പൂർണ്ണത തനിക്കാണെന്ന്' സ്വീഡിഷ് ഇതിഹാസം

Football
  •  8 days ago
No Image

രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് അബൂദബിയിൽ ആരംഭിച്ചു; പരിപാടി വ്യഴാഴ്ച വരെ

uae
  •  8 days ago
No Image

ബീറ്റിൽസിൻ്റെ സം​ഗീതത്തിൽ നിന്ന് അമേരിക്കയെ നടുക്കിയ കൂട്ട കൊലപാതക പരമ്പര; ഹിപ്പി സംസ്കാരത്തെ തകർത്ത മാൻസൺ ഫാമിലി | In-Depth Story

crime
  •  8 days ago
No Image

'മക്ക വിന്റർ': ശൈത്യകാലത്ത് മക്കയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി

Saudi-arabia
  •  8 days ago

No Image

കളി കാര്യമായി; തമാശക്ക് 'ഗുളിക ചലഞ്ച്' നടത്തി അമിത അളവിൽ അയൺ ഗുളിക കഴിച്ച ആറ് വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala
  •  8 days ago
No Image

ഫ്രഷ് കട്ട്: സമരത്തിന്റെ പേരില്‍ നടന്നത് ആസൂത്രിത അക്രമമെന്ന പൊലിസിന്റെ ആരോപണം നിഷേധിച്ച് നാട്ടുകാര്‍,പ്ലാന്റ് അടച്ചു പൂട്ടണം- എം.കെ. മുനീര്‍, പ്രതിഷേധിച്ചതിന് കേസെടുത്തത് 321 പേര്‍ക്കെതിരെ 

Kerala
  •  8 days ago
No Image

വീട്ടിനകത്ത് കയറി കടിച്ച് തെരുവ് നായ; എട്ടു വയസ്സുകാരന് കടിയേറ്റത് ഉറങ്ങിക്കിടക്കുന്നതിനിടെ

Kerala
  •  8 days ago
No Image

പതിവായി വീട്ടിൽ ദുർമന്ത്രവാദം; ചോദ്യംചെയ്‌ത ഭാര്യയെ ഭർത്താവ് കൊന്ന് കുഴൽക്കിണറിൽ കോൺക്രീറ്റിട്ട് മൂടി; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

crime
  •  8 days ago