സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; 95,000 കടന്ന് തന്നെ
സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 480 രൂപ കൂടി 95,680 രൂപയും ഗ്രാം വില 60 രൂപ ഉയര്‍ന്ന് 11,960 രൂപയായി. കഴിഞ്ഞ ദിവസവും സ്വര്‍ണവില 95000 കടന്നിരുന്നു. സ്വര്‍ണവില അടുത്ത ആഴ്ചകളില്‍ ഉയരങ്ങളിലേക്ക് എത്തുമെന്നാണ് നിലവില്‍ വിദഗ്ധര്‍ പറയുന്നത്. അടുത്ത ദിവസങ്ങളില്‍ പുറത്തുവരുന്ന യു.എസ് സാമ്പത്തിക കണക്കുകള്‍, യു.എസ് ഫെഡറല്‍ റിസര്‍വിന്റെയും ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെയും പണനയ തീരുമാനങ്ങള്‍ എന്നിവയാകും നിര്‍ണായകമാകുന്നത്.
കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില
ആയിരം രൂപ വര്‍ധിച്ചതോടെ പവന് 95200 രൂപയായി. ഗ്രാമിന് 11900 രൂപയായി. 18 കാരറ്റ് 1 ഗ്രാം സ്വര്‍ണത്തിന്‍രെ വില 9737 രൂപയായി. പവന് 77,896 രൂപയും നല്‍കണം. 24 കാരറ്റ് സ്വര്‍ണം പവന് 1,03,856 രൂപയും ഗ്രാമിന് 12982 രൂപയുമായി.
നവംബര്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് 29ാം തീയതി രേഖപ്പെടുത്തിയത്. നവംബര്‍ 5 ന് രേഖപ്പെടുത്തിയ 89080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."