HOME
DETAILS

മെഡിസെപ് വിവരശേഖരണം സമയം നീട്ടി; ഡിസംബര്‍ 10 വരെ 

  
December 01, 2025 | 3:39 AM

medisep insurance update summary

 


തിരുവനന്തപുരം: മെഡിസെപ് ഇന്‍ഷൂറന്‍സ് കാര്‍ഡിലെ വിവരങ്ങള്‍ തിരുത്താനും ആശ്രിതരെ കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയം ഡിസംബര്‍ 10 വരെ അനുവദിച്ചു. സെപ്റ്റംബര്‍ 15 വരെയായിരുന്നു നേരത്ത ഉണ്ടായിരുന്നത്.
മെഡി സെപ് രണ്ടാംഘട്ടം 2026 ജനുവരി ഒന്നിന് തുടങ്ങുന്നതാണ്.

 പുതുതായി വിവാഹം കഴിക്കുന്നവര്‍ക്ക് പങ്കാളികളെയും നവജാത ശിശുക്കളെയും ചേര്‍ക്കാന്‍ മാത്രമേ പിന്നീട് അനുമതി ഉണ്ടാവുകയുള്ളൂ. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട മെഡിസെപ് അംഗം മരിച്ചാല്‍ ആശ്രിതര്‍ക്ക് ഒരുവര്‍ഷത്തെ പ്രീമിയം ഒറ്റത്തവണയായി അടച്ച് ആവശ്യമെങ്കില്‍ പദ്ധതിയില്‍ തുടരാവുന്നതാണ്.

മെഡിസെപ് കാര്‍ഡിലെയും ആശുപത്രികളില്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലെയും വിവരങ്ങളില്‍ പൊരുത്തക്കേട് ഒഴിവാക്കാന്‍ ഗുണഭോക്താക്കള്‍ www.medisep. kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്റ്റേറ്റസ് മെനുവില്‍ പെന്‍ നമ്പര്‍/ എംപ്ലോയീ ഐഡി/ പിപിഒ നമ്പര്‍/ പെന്‍ഷന്‍ ഐഡി, ജനന തീയതി, വകുപ്പിന്റെ/ ട്രഷറിയുടെ പേര് എന്നിവ നല്‍കി സ്റ്റേറ്റസ് റിപോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത് മെഡിസെപ് ഡേറ്റ കൃത്യമാണെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

 

The deadline to correct details on the Medisep insurance card, as well as to add or remove dependents, has been extended to December 10. The earlier deadline was September 15. The second phase of the Medisep scheme will begin on January 1, 2026. In future, only newly married individuals will be allowed to add their spouses, and newborn babies can also be included later. If a Medisep member under the family pension scheme dies, dependents may continue in the scheme by paying one year’s premium in a single installment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരോ, തൃശൂരോ? ആര് സ്വർണക്കപ്പടിക്കും? എട്ട് ഇനങ്ങള്‍ നിര്‍ണായകം

Kerala
  •  3 hours ago
No Image

കൊച്ചിയില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി; പെണ്‍കുട്ടിയുടെ നില ഗുരുതരം, അന്വേഷണം ഊര്‍ജിതം

Kerala
  •  3 hours ago
No Image

ദുരിതകാലമേ വിട, കലയുടെ കരുത്തുണ്ട് ഞങ്ങൾക്ക്... ചൂരല്‍മലയിലെ കുട്ടികള്‍ക്ക് വഞ്ചിപ്പാട്ടിൽ എ ഗ്രേഡ്, മന്ത്രിയുടെ അഭിനന്ദനം

Kerala
  •  3 hours ago
No Image

ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം

Kerala
  •  3 hours ago
No Image

റെയിൽ വൺ ആപ്പിൽ ഡിസ്കൗണ്ട് ടിക്കറ്റ്; ഓഫർ നീട്ടി

Kerala
  •  4 hours ago
No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം

Kerala
  •  4 hours ago
No Image

മസ്കത്ത് സുന്നി സെന്ററിനു പുതിയ ഭാരവാഹികൾ: അൻവർ ഹാജി പ്രസിഡന്റ്, ഷാജുദ്ദീൻ ബഷീർ ഹാജി ജനറൽ സെക്രട്ടറി, അബ്ബാസ് ഫൈസി ട്രഷറർ

oman
  •  4 hours ago
No Image

സംസ്ഥാനത്ത് സിവിൽ സർവിസ് ഉദ്യോഗസ്ഥ ക്ഷാമം; 135 പേരുടെ കുറവ്

Kerala
  •  5 hours ago
No Image

എസ്.ഐ.ആർ: പുതിയ അപേക്ഷകൾ 9 ലക്ഷത്തിലേക്ക്; 1,09,164 അപേക്ഷകൾ പ്രവാസി വോട്ടർമാരുടേത്

Kerala
  •  5 hours ago
No Image

ദുബൈ വിമാനത്താവളം: ടെർമിനൽ-1ലേക്ക് പാലം തുറന്നു; 5,600 വാഹനങ്ങളെ ഉൾക്കൊള്ളും

uae
  •  5 hours ago