അക്ബര്‍ കക്കട്ടില്‍ മനുഷ്യബന്ധങ്ങള്‍ക്ക് വിലകല്‍പ്പിച്ച എഴുത്തുകാരന്‍: പാറക്കല്‍
കക്കട്ടില്‍: അക്ബര്‍ കക്കട്ടില്‍ മനുഷ്യബന്ധങ്ങള്‍ക്ക് വിലകല്‍പിച്ച എഴുത്തുകാരനായിരുന്നവെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അഭിപ്രായപ്പെട്ടു. അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയം അമ്പലക്കുളങ്ങരയില്‍ സംഘടിപ്പിച്ച അക്ബര്‍ കക്കട്ടില്‍ മൂന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.കെ കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. വി.എം ചന്ദ്രന്‍, ജയചന്ദ്രന്‍ മൊകേരി, ഡോ. ലിനീഷ്, അരുണ്‍ലാല്‍ മൊകേരി, നാസര്‍ കക്കട്ടില്‍, വിപിന്‍ വട്ടോളി, ജൂബേഷ് ടി.ടി, പി. സജിത്ത് കുമാര്‍, ഡോ. മിഥുന്‍, വിഷ്ണു വൈ.എസ്,നിധേഷ് പി.പി, വിവേക് വി.എം സംസാരിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ വായന കൂട്ടായ്മ സാഹിത്യ ക്യാംപ് ആര്യ ഗോപി ഉദ്ഘാടനം ചെയ്തു. ആര്‍. തുഷാര, ജിജി ജോഗി, ഡോ. പി.കെ ഭാഗ്യലക്ഷ്മി, എം.കെ ഷബിത, സ്മിത നിരവത്ത്, അര്‍ച്ചന വി.എം, ഷിംന എ.കെ, ആര്‍ദ്ര എ.പി പങ്കെടുത്തു. സാഹിത്യ പ്രശ്‌നോത്തരി മത്സരവിജയികള്‍ക്ക് ഉപഹാര സമര്‍പ്പണവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."