HOME
DETAILS

സാലറി ചലഞ്ചും ഭരണ ധൂര്‍ത്തും

  
backup
April 27 2020 | 00:04 AM

salary-challenge-and-843018-2020

 


കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയുണ്ടായി. ഉത്തരവ് പുറത്തിറങ്ങിയ ഉടന്‍ തന്നെ അധ്യാപക സംഘടനകളില്‍ ചിലത് ഉത്തരവിന്റെ കോപ്പികള്‍ കത്തിക്കുകയുമുണ്ടായി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള അഞ്ചു മാസം ആറു ദിവസത്തെ ശമ്പളം വീതം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ ഉത്തരവിന്റെ കോപ്പിയാണ് ചില അധ്യാപക സംഘടനകള്‍ കത്തിച്ചത്.


ശമ്പളം താല്‍കാലികമായി പിടിക്കുകയാണെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഒരു മാസത്തെ ശമ്പളം ഒന്നിച്ചു പിടിക്കുന്നതിനെതിരേ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തവണകളായി ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അപ്പോഴും അധ്യാപക സംഘടനകളില്‍ ചിലത് പ്രതിഷേധവുമായി രംഗത്തുവരികയും ഉത്തരവിന്റെ കോപ്പി കത്തിക്കുകയുമായിരുന്നു.
അധ്യാപക സംഘടനകളുടെ ഈ പ്രവൃത്തിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ടി.എം തോമസ് ഐസക്കും രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഇത്തരം കാര്യങ്ങളില്‍ അധ്യാപകര്‍ കുട്ടികളെ മാതൃകയാക്കണമെന്നും കുട്ടികള്‍ അവരുടെ കൊച്ചു സമ്പാദ്യങ്ങള്‍ വരെ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിനു നല്‍കിക്കൊണ്ടിരിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അധ്യാപകരുടെ മനോഘടനയുടെ തകരാറാണ് ഉത്തരവിന്റെ കോപ്പി കത്തിച്ചതിലൂടെ അവര്‍ പ്രകടമാക്കിയതെന്നു ധനമന്ത്രിയും വിമര്‍ശിക്കുകയുണ്ടായി.


പൊതുസമൂഹത്തിന്റെ അതൃപ്തി ചോദിച്ചുവാങ്ങുന്നതായി ഉത്തരവ് കത്തിച്ച അധ്യാപക സംഘടനകളുടെ പ്രവൃത്തി. നിത്യച്ചെലവിനു വേണ്ടി രാവന്തിയോളം ജോലി ചെയ്യുന്ന സാധാരണ കൂലിത്തൊഴിലാളികള്‍ കഴിഞ്ഞ ഒരു മാസമായി കൂലിയും വേലയുമില്ലാതെ അവരുടെ കൂരകളില്‍ അടച്ചിരിപ്പാണ്. സര്‍ക്കാരും സന്നദ്ധസംഘടനകളും കൊടുക്കുന്ന ഭക്ഷണ കിറ്റുകളാണ് അവരുടെ ഇപ്പോഴത്തെ ഏക ആശ്രയം. അല്ലായിരുന്നെങ്കില്‍ കൂലിത്തൊഴിലാളികളുടെ കൂരകളില്‍ നിന്ന് പട്ടിണിമരണങ്ങളുടെ വാര്‍ത്തകള്‍ വരുമായിരുന്നു.


കഴിഞ്ഞ ഒരു മാസത്തിലേറെയായി അധ്യാപകര്‍ സ്‌കൂളുകളില്‍ പോകാതെ വീട്ടിലിരിക്കുകയാണ്. ജൂണ്‍ മാസത്തിലും സ്‌കൂളുകള്‍ തുറക്കുമെന്നു തോന്നുന്നില്ല. മിക്കവാറും സ്‌കൂളുകളും കോളജുകളും സെപ്റ്റംബറില്‍ തുറക്കാനാണ് സാധ്യത. ഇത്രയും കാലം ജോലി ചെയ്യാതെ വീട്ടിലിരുന്നാണ് അവര്‍ ശമ്പളം വാങ്ങുന്നത്. അതില്‍ ചെറിയൊരു പങ്ക് സര്‍ക്കാര്‍ ചോദിക്കുന്നത് വലിയ പാതകമൊന്നുമല്ല. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും കനത്ത ശമ്പളവര്‍ധനവാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാര്‍ നല്‍കുന്നത്. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണ് ഇതു നല്‍കുന്നതെന്ന് അവര്‍ ഓര്‍ക്കണം. അതില്‍ നിന്ന് ഒരു ചെറിയ പങ്ക് സഹജീവികളെ ഒരു ആപല്‍ഘട്ടത്തില്‍ സഹായിക്കാന്‍ ചോദിക്കുമ്പോള്‍ ആ ഉത്തരവ് കത്തിക്കുന്ന അധ്യാപകര്‍ മാനവികതയുടെ എന്തു സന്ദേശമാണ് അവരുടെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്?
അതേസമയം, കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പണം ചെലവാക്കുന്ന കാര്യത്തില്‍ കുറെക്കൂടി ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതുമുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലെ ഉദ്ദേശശുദ്ധി പൊതുസമൂഹത്തിനും കൂടി ബോധ്യമാകുന്ന രീതിയിലായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ഒരുവശത്ത് ശമ്പളം പിടിക്കലും മറുവശത്തു ഭരണതലത്തിലെ ധൂര്‍ത്തും നടത്തുമ്പോള്‍ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ആരും സംശയിച്ചുപോകും. ഇന്നത്തെ സാഹചര്യത്തില്‍ തന്നെ വേണ്ടിയിരുന്നോ മന്ത്രിമാര്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും കൈ തുടയ്ക്കാന്‍ 75,000 രൂപ മുടക്കി ടവല്‍ വാങ്ങല്‍?


ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന നാം മുന്നോട്ട് എന്ന പരിപാടിക്കു ലക്ഷങ്ങളാണ് പൊടിക്കുന്നത്. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനും സാമൂഹമാധ്യമ പ്രചാരണങ്ങള്‍ക്കുമായി കോടികള്‍ ചെലവാക്കുന്നു. പ്രതിമാസം 1.44 കോടി വാടക നല്‍കേണ്ട ഹെലികോപ്റ്റര്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റിവയ്ക്കാമായിരുന്നില്ലേ? സംസ്ഥാനത്തിന് ഒരു ഗുണവുമില്ലാത്ത ആര്‍. ബാലകൃഷ്ണപിള്ളയുടെ മുന്നോക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും വി.എസ് അച്യുതാനന്ദന്റെ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനവും മുന്‍ എം.പി എ. സമ്പത്തിന്റെ ഡല്‍ഹിയില്‍ കേരള ഹൗസിലെ ലെയ്‌സണ്‍ ഓഫിസര്‍ സ്ഥാനവും ഈ ആപല്‍ഘട്ടത്തിലും കാബിനറ്റ് റാങ്കോടെ നിലനിര്‍ത്തുന്നതില്‍ എന്തര്‍ഥമാണുള്ളത്? പ്രവര്‍ത്തനങ്ങളിലെ ഉദ്ദേശശുദ്ധി പൊതു സമൂഹത്തെക്കൂടി ബോധ്യപ്പെടുത്തേണ്ട ചുമതല സര്‍ക്കാരിനുണ്ട്.


ഹകീം പെരുമ്പിലാവ്‌



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago