ബാറ്ററിലെഡ് കേസ് വിജിലന്‍സിനേറ്റ തിരിച്ചടി: കേരളാ കോണ്‍ഗ്രസ്സ് (എം)
കോട്ടയം : ബാറ്ററിലെഡ് കേസ് വിജിലന്‍സിനേറ്റ തിരിച്ചടിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സ്റ്റിയറിംങ് കമ്മറ്റി അംഗം സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ പ്രസ്താവിച്ചു. കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ കെ.എം മാണിക്ക് എതിരെ ആരോപണമെന്ന് കേട്ടാല്‍ ആഹ്ലാദിക്കുന്നവര്‍ക്ക് കൂടിയുള്ള തിരിച്ചടിയാണിത്. തിരക്കഥകളിലൂടെ സൃഷ്ടിക്കപ്പെട്ട എല്ലാ പരാതികളുടേയും പിന്നാമ്പുറം കാലക്രമേണ ബോധ്യമാകും.
50 വര്‍ഷത്തെ സംശുദ്ധരാഷ്ട്രീയ ജീവിതവും അദ്ദേഹം സ്വീകരിച്ച ജനപക്ഷനിലപാടുകളാലും എല്ലാവരാലും ആധരിക്കപ്പെടുന്ന വ്യക്തിത്വത്തിന് ഉടമയായ കെ.എം മാണിയെ അപകീര്‍ത്തിപ്പെടുത്തി സമൂഹത്തില്‍ അവഹേളിതനാക്കുവാന്‍ നടത്തിയ നീജവും ഹീനവുമായ ഗൂഡാലോചനക്കേറ്റ കനത്ത പ്രഹരമാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റസമ്മതം.മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മുഖവിലയ്ക്ക് എടുത്ത് കെ.എം മാണിയെ മാധ്യമ വിചാരണ നടത്തി തേജോവധം ചെയ്യാന്‍ കൂട്ടുനിന്നവരും ഒരേപോലെ കുറ്റക്കാരാണ്.
ചെറുകിട തുറമുഖ വകുപ്പിന്റെ മേധാവി എന്ന നിലയില്‍ കാണിച്ചുകൂട്ടിയ എണ്ണമറ്റ അഴിമതികളില്‍ ഫിനാന്‍സ് വകുപ്പ് അന്വേഷണത്തിന് ഉത്തരവ് ഇട്ടതിന്റെ പേരിലുള്ള വ്യക്തിവിരോധം തീര്‍ക്കുവാന്‍ നിരവധി പരാതികളാണ് ജേക്കബ് തോമസിനാല്‍ തയ്യാറാക്കപ്പെട്ടത്. ഔദ്യോഗിക സ്ഥാനം ദുരുപയോഗപ്പെടുത്തിയും കാലാകാലങ്ങളിലുള്ള ഭരണകര്‍ത്താക്കളില്‍ ചിലരെ കൈപ്പിടിയില്‍ ഒതുക്കിയും തന്റെ അഴിമതികളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുവാനാണ് ജേക്കബ് തോമസ് നടപ്പിലാക്കിയിരുന്ന തന്ത്രം.
നിയമവിരുദ്ധമായി കേസ് ഡയറികളുടേയും രേഖകളുടേയും പകര്‍പ്പുകള്‍ സര്‍ക്കാര്‍ ചിലവില്‍ എടുത്തുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ താല്‍കാലികമായി പടിയിറങ്ങിയിരിക്കുന്നത്. ഇതേപറ്റി സര്‍ക്കാര്‍ അടിയന്തിരമായി അന്വേഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."