കാര്‍ഷിക മേഖലയ്ക്ക് പ്രഥമപരിഗണന നല്‍കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ
മുവാറ്റുപുഴ: ത്രിതല പഞ്ചായത്തുകള്‍ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ കാര്‍ഷിക മേഖലയ്ക്ക് പ്രഥമപരിഗണന നല്‍കണമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ. മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17 വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയായ മുവാറ്റുപുഴയില്‍ കൃഷിയിറക്കാന്‍ കഴിയാതെ നിരവധി സ്ഥലങ്ങള്‍ തരിശ്ഭൂമിയായി കിടക്കുന്നുണ്ട്. ഈസ്ഥലങ്ങള്‍ പഞ്ചായത്തുകള്‍ ഏറ്റെടുത്ത് സബ്‌സിഡി നല്‍കി കര്‍ഷകരെ കൊണ്ട് കൃഷിചെയ്യിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്നും ഇത് ഗ്രാമീണ മേഖലയില്‍ കാര്‍ഷീക മുന്നേറ്റത്തിന് വഴിതെളിക്കുമെന്നും എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍ അരുണ്‍, ഡോളി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നമ്മ ഷൈന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഒ.പി ബേബി, ജോസി ജോളി, ജാന്‍സി ജോര്‍ജ്, മെമ്പര്‍മാരായ ടി.എം ഹാരിസ്, പായിപ്ര കൃഷ്ണന്‍, സുഭാഷ് കടയ്‌ക്കോട്, ബാബു ഐസക്ക്, ഒ.സി ഏലിയാസ്, ലിസ്സി ജോളി, സ്മിത സിജു, ടി.എച്ച് ബബിത, എന്നിവര്‍ പ്രസംഗിച്ചു. 6,53,21,000രൂപയുടെ പദ്ധതികളാണ് സെമിനാറില്‍ അവതരിപ്പിച്ചത്.
പദ്ധതിവിഹിതമായി 2,64,15,000രൂപയും കേന്ദ്രസംസ്ഥാനാവിഷ്‌കൃത വിഹിതമായി 3,00,00,000രൂപയും മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള 25,00,000രൂപയും തനത്ഫണ്ട് മറ്റിതര ഇനങ്ങളിലായി 25,00,000രൂപയും മെയിന്റന്‍സ് ഗ്രാന്റ് ഇനത്തില്‍ 39,06,000രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."