അംഗങ്ങള്‍ക്ക് 5,000 രൂപ ധനസഹായവുമായി ഫെഫ്ക
കൊച്ചി: കൊവിഡ് കാരണമുള്ള ലോക്ക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന ചലച്ചിത്ര മേഖലയിലെ തൊഴിലാളികള്‍ക്ക് സഹായം വിതരണം ചെയ്ത് ഫെഫ്ക.
കരുതല്‍ നിധി പദ്ധതി പ്രകാരം ഈ മാസം 5,000 രൂപ വീതം ഇവര്‍ക്ക് നല്‍കാനായെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
പദ്ധതി പ്രകാരം ചലച്ചിത്ര മേഖലയിലെ 2,700 തൊഴിലാളികള്‍ക്കാണ് ധനസഹായം ലഭിച്ചത്. കല്യാണ്‍ ജുവലേഴ്‌സ് ആണ് പദ്ധതിക്ക് സാമ്പത്തിക പിന്തുണ നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു.
അമിതാഭ് ബച്ചന്റെയും കല്യാണ്‍ ജുവലേഴ്‌സിന്റെയും സോണിയുടേയും സഹായത്തോടെ ഇന്ത്യയിലെ ദിവസവേതനക്കാരായ ഒരു ലക്ഷത്തോളം ചലച്ചിത്ര തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധം അഖിലേന്ത്യാ തലത്തില്‍ വണ്‍ ഇന്ത്യ എന്ന ഒരു പദ്ധതിയും ഒരുക്കിയിട്ടുണ്ട്.
അവര്‍ക്കെല്ലാം 1,500 രൂപ മൂല്യമുള്ള പര്‍ച്ചേസ് കൂപ്പണുകള്‍ നല്‍കിയെന്നും ആള്‍ ഇന്ത്യ ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ( ഐഫെക് ) ദേശീയ ജനറല്‍ സെക്രട്ടറികൂടിയായ ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
എറണാകുളം, തിരുവനന്തപുരം ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിച്ച് കൊടുക്കുന്ന ഫെഫ്കയുടെ ' അന്നം പദ്ധതി ' സജീവമായി നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."