HOME
DETAILS
MAL
ഇസ്ലാം സഹിഷ്ണുതയാകുന്നു: അബ്ദുസ്സമദ് പൂക്കോട്ടൂര്‍
backup
February 28 2019 | 14:02 PM
അബുദാബി: സഹിഷ്ണുതയാണ് ഇസ്ലാമിന്റെ മാര്‍ഗ്ഗമെന്നും അതിലൂടെ മാത്രമാണ് നിലനില്‍പ്പ് സാധ്യമാവുകയുള്ളൂവെന്നും നവയുഗത്തിന്റെ അനിവാര്യതയാണെന്നും എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. സഹിഷ്ണുത പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ. ഗവണ്മെന്റ് സഹിഷ്ണുത വര്‍ഷമായി ആചരിക്കുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. എസ്.കെ.എസ്.എസ്.എഫ് അബുദാബി - കോഴിക്കോട് ജില്ലാ കമ്മറ്റിയും കടമേരി റഹ്മാനിയ്യ അബൂദാബി കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച സ്വലാത്ത് വാര്‍ഷിക പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രമുഖനേതാക്കളായ ചേലക്കാട് മുഹമ്മദ് മുസ്ലിയാര് കാളാവ് സൈതലവി മുസ്ലിയാര് തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടിയില്‍ ഇബ്രാഹിം പാറന്നൂര്‍ സ്വാഗതവും കാസിം മാളിക്കണ്ടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."