പെരുന്നാള്‍ ഭക്ഷണം വിതരണം ചെയ്തു
പേരാമ്പ്ര: എസ്.കെ.എസ്.എസ്.എഫ് പേരാമ്പ്ര മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഹചാരി റിലീഫ് സെന്റര്‍, പെരുന്നാള്‍ ദിനത്തില്‍ ആശുപത്രികളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു. റമദാന് മുപ്പത് ദിവസങ്ങളിലും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പുതുറ അത്താഴ വിഭവങ്ങള്‍ വിതരണം ചെയ്തിരുന്നു.
വിതരണത്തിന് വിഖായ വളണ്ടിയര്‍മാര്‍ നേതൃത്വം നല്കി. കല്ലോട് താലൂക്കാശുപത്രിയില്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. രാജു ബല്‍റാമും, ഇ.എം.എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് സെക്രട്ടറി ജിജോ തോമസും ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് റാഷിദ് ദാരിമി അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ ഖാസി നിസാമി കുട്ടോത്ത്, അബ്ദുല്‍ മജീദ് ഫൈസി, സഫീര്‍ അശ്അരി, ഹര്‍ശാദ് എടവരാട്, എ.സി അരവിന്ദന്, എം.എം രഘുനാഥന്, അരുണ്‍ കിഴക്കയില്‍, ആസിഫ് കരുമാറത്ത്, നബീല്‍, ജംഷീര്‍ കുട്ടോത്ത്, മുനീബ് കക്കാട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."