നെയ്ത്തുകാര്‍ക്ക് തൊഴില്‍ ഉറപ്പാക്കും: മന്ത്രി
.തലശ്ശേരി: മുഴുവന്‍ നെയ്ത്തുകാര്‍ക്കും തൊഴില്‍ ഉറപ്പാക്കുമെന്നു മന്ത്രി ഇ.പി ജയരാജന്.പിണറായി ഹൈടെക് വീവിങ് മില്‍ കിഴക്കും ഭാഗത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ.ടി മേഖലയില്‍ ഈവര്‍ഷം ഒരുലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ നല്കുമെന്നു മന്ത്രി വ്യക്തമാക്കി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അധ്യക്ഷനായി. കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പറേഷനു ലഭിച്ച ട്രിവാന്‍ഡ്രം ബെസ്റ്റ് എംപ്ലോയര്‍ ബ്രാന്‍ഡ് അവാര്‍ഡ് മന്ത്രി കെ.കെ ശൈലജ കോര്പറേഷന് ചെയര്മാന് സി.ആര് വല്സന് കൈമാറി.
എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, പിണറായി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗീതമ്മ, കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്പറേഷന് എം.ഡി എം.ഗണേഷ്, പഞ്ചായത്ത് അംഗം കെ.പി അസ്ലം, ഹൈടെക് വീവിങ് മില്‍ ജനറല്‍ മാനേജര്‍ വി.ആര് ഹോബി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."