HOME
DETAILS

മണ്‍സൂണ്‍ പകര്‍ച്ചവ്യാധികളെയും തുരത്താം

  
backup
May 04 2020 | 00:05 AM

disease

 


ആരോഗ്യ മേഖലയില്‍ ലോകത്തിനുതന്നെ മാതൃകയാണ് കേരളം. കൊവിഡ് - 19, നിപാ തുടങ്ങിയ മഹാമാരികള്‍ക്കെതിരെയുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍വരെ ശ്രദ്ധനേടുകയുണ്ടായി. സര്‍ക്കാരിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളും കക്ഷി രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് പൊതു സമൂഹത്തിന്റെ പൂര്‍ണ്ണമായ സഹകരണവുമാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ഇതിന് പ്രധാനമായും മുന്നില്‍ നില്‍ക്കുന്നത് വിദ്യാഭ്യാസ, സാമൂഹിക, ശുചിത്വമേഖലകളില്‍ മലയാളി നേടിയെടുത്ത ആത്മവിശ്വാസവും കൂട്ടായ പ്രവര്‍ത്തനങ്ങളുമാണ്.
മഹാമാരികളെ പിടിച്ചു കെട്ടുന്നതില്‍ വിജയം കൈവരിച്ച മലയാളി മണ്‍സൂണ്‍ പകര്‍ച്ചവ്യാധികളെ തടയുന്നതില്‍ പരാജയപ്പെടുന്നു എന്നത് വിരോധാഭാസം തന്നെ. കൊതുകുജന്യ പകര്‍ച്ചവ്യാധികളായ ഡെങ്കിപ്പനി, മലമ്പനി, ചിക്കുന്‍ഗുനിയ, മന്ത്, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, എച്ച്.വണ്‍.എന്‍.വണ്‍, ക്ഷയം തുടങ്ങിയവയാണ് മലയാളിയുടെ ഉറക്കം കെടുത്തുന്നത്. കേരളത്തിന്റെ ഓരോ മണ്‍സൂണും പകര്‍ച്ചവ്യാധികളിലൂടെയാണ് കടന്നുപോകാറുള്ളത്. ഇതുമൂലം നിരവധിയാളുകള്‍ മരണപ്പെടാറുണ്ട്.


കൊതുകുകളില്‍ അപകടകാരികളും അല്ലാത്തവയും ഉണ്ട്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നിവ പരത്തുന്ന ഈഡിസ് ഈജിപ്തി, ആല്‍ബോപിക്ടസ് കൊതുകുകള്‍, മലമ്പനി പരത്തുന്ന അനോഫെലിസ് കൊതുകുകള്‍, മന്ത് പരത്തുന്ന ക്യൂലക്‌സോ, മാന്‍സോണിയ കൊതുകുകള്‍ എന്നിവയാണ് അപകടകാരികള്‍. ഇന്ത്യയില്‍ 58 ഇനം അനോഫെലിസ് കൊതുകുകളുണ്ട്, അതില്‍ അനോഫെലിസ് കുലിസിഫാസിസ്, അനോഫെലിസ് ദൈരുസ്, അനോഫെലിസ് ഫ്‌ലൂവിയാട്ടിലിസ്, അനോഫെലിസ് സ്ടീഫെന്‍സി, അനോഫെലിസ് മിനിമസ്, അനോഫെലിസ് സന്റൈക്കാസ് എന്നീ വിഭാഗങ്ങള്‍ വിവിധയിനം മലമ്പനിക്ക് കാരണമാകുന്നു.
മാലിന്യനിര്‍മാര്‍ജനത്തില്‍ മലയാളി കാണിക്കുന്ന അലംഭാവം കേരളത്തില്‍ കൊതുകുകള്‍ക്ക് മുട്ടയിട്ട് വളരാനുള്ള സാഹചര്യമൊരുക്കുന്നു. മഴക്ക് മുന്‍പ് വീട്ടു പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം സമൂഹം ഒന്നടങ്കം ഒരുപോലെ ഒഴിവാക്കിയാല്‍ മാത്രമേ കൊതുകിനെ തടയാന്‍ സാധിക്കൂ.അല്‍പം ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ കൊതുകിനെ നിഷ്പ്രയാസം ഇല്ലാതാക്കാന്‍ സാധിക്കും. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലാണ് കൊതുക് മുട്ടയിടാറുള്ളത്. ഈ സാഹചര്യമാണ് തടയപ്പെടേണ്ടത്.


വെള്ളക്കെട്ടുകള്‍, പ്ലാസ്റ്റിക്മാലിന്യങ്ങള്‍, ചിരട്ടകള്‍ തുടങ്ങിയവ അലക്ഷ്യമായി കിടക്കുന്നതിനാല്‍ കേരളത്തില്‍ വേനല്‍മഴ കൊതുകിന് അനുകൂല സാഹചര്യമൊരുക്കും. നാം അറിയാതെ പോവുകയും ഇതില്‍ അവ മുട്ടയിട്ട് പെരുകുകയും ചെയ്യും. ലക്ഷക്കണക്കിന് കൊതുകുകള്‍ മുട്ടയിട്ട് വര്‍ധിച്ചതിന് ശേഷം അവയെ നശിപ്പിക്കുക എളുപ്പമല്ല. മുട്ട വിരിഞ്ഞിറങ്ങുമ്പോഴോ, ലാര്‍വ ഘട്ടത്തിലോ, ചിറക് വെയ്ക്കുന്ന സമയത്തോ അവയെ നശിപ്പിക്കാന്‍ സാധിക്കണം.


നമ്മുടെ ചെറിയ പരിശ്രമത്തിലൂടെ ഇതിന് സാധിക്കും. മണ്‍സൂണിനു മുന്‍പേ കൊതുകുകള്‍ക്ക് മുട്ടയിടാനും വളരാനുമുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് പ്രധാനം. സംസ്ഥാന ആരോഗ്യവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കുന്ന ഒരു യജ്ഞമായി പദ്ധതി നടപ്പിലാക്കാവുന്നതാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രതിവര്‍ഷം ശക്തമായ രോഗ നിയന്ത്രണ നിരീക്ഷണ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും സന്നദ്ധ പ്രവര്‍ത്തകരുടെയും ക്ലബ്ബുകളുടെയും സേവനം പരമാവധി പ്രയോജനപ്പെടുത്തി കര്‍മ്മസേന രൂപീകരിച്ച് ആഴ്ചയില്‍ ഒരുദിവസം ഡ്രൈഡേ ആചരിക്കാവുന്നതാണ്. ഓരോ പ്രദേശത്തെയും കര്‍മ്മസേന വീടുവീടാന്തരം കയറി ബോധവല്‍കരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വീടുകളിലും പരിസരങ്ങളിലും അല്‍പംപോലും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
തുടര്‍ന്ന് ഓരോ മൂന്നുമാസത്തിനും പ്രത്യേക സ്ട്രാറ്റെജി തയാറാക്കി തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുണ്ടാകണം. വിഷം തളിക്കുക എന്ന തത്വത്തിനു ഒരു മാറ്റവുമാകും ഇത്. കൊതുകിനെ വിഷം തളിച്ച് നേരിടുക എന്നത് ഏറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയും പരിസ്ഥിതി വ്യൂഹത്തെ തകര്‍ക്കുകയും ചെയ്യും. ജനം തിങ്ങിത്താമസിക്കുന്ന കേരളത്തില്‍ ഇടയ്ക്കിടെ കിണറുകളിലെ വെള്ളം പരിശോധിച്ച് കോളിഫോം വിമുക്തമെന്ന് ഉറപ്പുവരുത്തണം. സാക്ഷരതാ പ്രവര്‍ത്തനം പൂര്‍ണ്ണ വിജയത്തിലെത്തിച്ച വിദ്യാഭ്യാസ, ശുചിത്വമേഖലകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ ഒരു യജ്ഞമായി ഇത്തരം പദ്ധതികള്‍ പ്രതിവര്‍ഷം നടപ്പിലാക്കിയാല്‍ പകര്‍ച്ചവ്യാധികളില്‍നിന്നും ഒരുപരിധിവരെ മുക്തിനേടാന്‍ സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago