യുവാവിനെ മര്‍ദിച്ച സംഭവം: നിയമസഭയില്‍ ബഹളം
തിരുവനന്തപുരം: പത്തനാപുരത്ത് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബഹളം. കേസില്‍ എം.എല്‍.എയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാട് ചൂണ്ടിക്കാട്ടി അനില്‍ അക്കരെയാണ് സബ്മിഷന്‍ അവതരിപ്പിച്ചത്. സംഭവത്തില്‍ ഇരയായ പ്രദീപ് കുമാറിന്റെ കൂടെ നില്‍ക്കുന്നതിന് പകരം വേട്ടക്കാരന്റെ കൂടെയാണ് പൊലിസെന്ന് അദ്ദേഹം ആരോപിച്ചു. ഇതേത്തുടര്‍ന്ന് ഭരണപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. ഭരണപക്ഷത്തെ യുവ എം.എല്‍.എമാരും ഇ.പി ജയരാജനും അനില്‍ അക്കരയ്‌ക്കെതിരേ രംഗത്തെത്തി.
ഇ.പി ജയരാജന്‍ അനില്‍ അക്കരയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ബഹളം. ഏതു പൊതു പ്രശ്‌നവും സ്പീക്കറുടെ അനുവാദത്തോടെ സബ്മിഷനായി അവതരിപ്പിക്കാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
വാഹനത്തിലുണ്ടായിരുന്ന പ്രദീപ് കുമാറിന്റെയും എതിരേ വന്ന വാഹനത്തിലുണ്ടായിരുന്നവരുടെയും പരാതിയിലും കസെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്കു വേണ്ടി കടകംപളളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.
ഗണേഷ് കുമാറിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയതിന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണക്കെതിരേയും മറ്റ് കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ടെന്ന്് മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസിനെ മാറ്റി പകരം പി സതികുമാറിനെ നിയമിച്ചു.
സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ കെ.ബി ഗണേഷ് കുമാറിന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്്പീക്കര്‍ അനുവാദം നല്‍കി. ബൈബിള്‍ വചനം ഉദ്ധരിച്ചു കൊണ്ടാണ് ഗണേഷ് കുമാര്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്.
സങ്കീര്‍ത്തനം 59 ല്‍ ഖണ്ഡിക അഞ്ചുമുതല്‍ 11 വരെയുളള ഭാഗത്ത് ഇന്നു ഞാന്‍ നാളെ നീ എന്നുപറയുന്നുണ്ട്. അത് മനസിലാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."