ഡോക്ടര്‍മാര്‍ വൈകി, വലഞ്ഞ് രോഗികള്‍
സുല്‍ത്താന്‍ ബത്തേരി: ഡോക്ടര്‍മാര്‍ എത്താന്‍ വൈകിയത് നൂറു കണക്കിന് രോഗികള്‍ക്ക് ദുരിതമായി. സുല്‍ത്താന്‍ ബത്തേരി ഫെയര്‍ ലാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രിയിലാണ് ഡോക്ടര്‍മാര്‍ എത്താന്‍ വൈകിയത്.
ഇതോടെ അതിരാവിലെ തന്നെ ഡോക്ടറെ കാണാനായി എത്തിയവര്‍ ഏറെ വലഞ്ഞു. രാവിലെ ചികിത്സ തേടി എത്തിയ നൂറ് കണക്കിന് രോഗികളെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഒ.പിയിലുണ്ടായിരുന്നത്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും കൂടുതല്‍ ഡോക്ടര്‍മാര്‍ എത്താതായതോടെ രോഗികള്‍ക്കൊപ്പം എത്തിയവര്‍ ബഹളം വെച്ചു.
ഇതിനിടെ ആശുപത്രി സൂപ്രണ്ടിനെ ഫോണില്‍ ബന്ധപെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ലെന്നും ആക്ഷേപമുണ്ട്. തുര്‍ന്ന് 11.30ഓടെയാണ് രണ്ട് ഡോക്ടര്‍മാര്‍ എത്തിയത്.
അതേ സമയം നിലവില്‍ ഉണ്ടായിരുന്ന നാല് എന്‍.ആര്.എച്ച്.എം ഡോകടര്‍മാരുടെ കാലാവധി കഴിഞ്ഞുപോയതിനാല്‍ പുതുതായി നിയമിച്ചവര്‍ പഠനവുമായി ബന്ധപെട്ട് ശനി, ഞായര്‍ ദിവസങ്ങളില്‍ പോകുന്നതാണ് ഡോക്ടര്‍മാരുടെ ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിക്കു വിവരം.
പത്ത് ഡോക്ടര്‍മാര്‍ വേണ്ട ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാരാണ് നിലവിലുള്ളത്.
ഏറെ രോഗികളെത്തുന്ന ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."