കിണറ്റില്‍നിന്ന് വെള്ളം അപ്രത്യക്ഷമായി
അരീക്കോട്: നിറയെ വെള്ളമുണ്ടായിരുന്ന കിണറ്റില്‍നിന്നു വെള്ളം അപ്രത്യക്ഷമായി. കാവനൂര്‍ ടൗണിലെ മദ്റസയുടെ കിണറാണ് പൂര്‍ണമായും വറ്റിയനിലയില്‍ കാണപ്പെട്ടത്. കിണര്‍ ഇടിഞ്ഞുതാഴ്ന്ന് അപ്രത്യക്ഷമാകുന്നതു പലയിടങ്ങിളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കിണറ്റിലെ ജലം അപ്രത്യക്ഷമാകുന്നതു ജില്ലയില്‍ ഇതാദ്യമായാണ്.
പതിനെട്ട് കോല് ആഴമുള്ള കിണറ്റില്‍ തിങ്കളാഴ്ച വൈകിട്ടുവരെ ഏഴു മീറ്ററോളം വെള്ളമുണ്ടായിരുന്നതായി വാര്‍ഡംഗം അബ്ദുല്‍ കരീം പറഞ്ഞു. ഇന്നലെ രാവിലെയാണ് പൂര്‍ണമായും വറ്റിയ നിലയില്‍ കണ്ടത്. 70 വര്‍ഷത്തോളം പഴക്കമുള്ള കിണറാണിത്. വേനല്ക്കാലത്തു പോലും മൂന്നു കോല് ആഴത്തില്‍ വെള്ളമുണ്ടാകാറുണ്ട്.
നിലവില്‍ മൂന്നു മോട്ടോറുകള്‍ ഉപയോഗിച്ചു വിവിധ ആവശ്യങ്ങള്‍ക്കായി കിണറ്റില്‍നിന്നു വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ജില്ലയില്‍ ആദ്യമായാണ് ഇത്തരം പ്രതിഭാസം ശ്രദ്ധയിപ്പെടുന്നതെന്നും പരിശോധന നടത്തുമെന്നും ഏറനാട് തഹസില്‍ദാര്‍ വി. സുരേഷ് പറഞ്ഞു.
ഇന്നു ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമെന്നാണ് വിവരം. അതേസമയം, ഇന്നലെ വൈകിട്ടുണ്ടായ മഴയില്‍ കിണറ്റില്‍ നേരിയതോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."