കോളിയോടുമല കോളനിയില്‍ ഓവുചാല്‍ നിര്‍മാണം പാതിവഴിയില്‍
ബാലുശ്ശേരി: നന്മണ്ട പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കോളിയോട് മല പട്ടികവര്‍ഗ കോളനി റോഡിലെ ഓവുചാല്‍ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. മഴക്കാലമായാല്‍ മലമുകളില്‍നിന്ന് വെള്ളം കുത്തിയൊലിച്ച് റോഡില്‍ പരന്നൊഴുകുന്നത് കാരണം വാഹനാപകടങ്ങള്‍ പതിവായിരുന്നു. ഇതിന് പരിഹാരമെന്ന നിലയിലായിരുന്നു ജില്ലാപഞ്ചായത്തിന്റെ 15 ലക്ഷം രൂപ വിനിയോഗിച്ചുള്ള ഓവുചാല്‍ നിര്‍മാണം.
എന്നാല്‍ കുറച്ചുഭാഗം പ്രവൃത്തി നടന്നതല്ലാതെ, കോളിക്കല്‍ ഭാഗത്ത് പണി നിലയ്ക്കുകയായിരുന്നു. നിര്‍മാണ വസ്തുക്കള്‍ യാത്രക്കാര്‍ക്ക് തടസമായി വഴിയില്‍തന്നെ ഇട്ടിരിക്കുകയാണ്. ഇരുഭാഗത്തുനിന്നും വാഹനങ്ങള്‍ വരുമ്പോള്‍ മാറി നില്ക്കാന് പോലും കഴിയാത്ത അവസ്ഥയാണ്. റോഡിന്റെ കുത്തനെയുള്ള കയറ്റവും ഇറക്കവും വളവും യാത്രക്കാരെ ഭീതിയില്‍ നിര്‍ത്തുമ്പോഴാണ് റോഡരികില്‍ നിര്‍മാണ വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."