
ആദ്യ ബജറ്റില്‍ കോഴിക്കോടിന് കൈനിറയെ
കോഴിക്കോട്: പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ജില്ലയ്ക്കു മുന്തിയ പരിഗണന. പതിവില്‍ നിന്നു വ്യത്യസ്തമായി ഗ്രാമീണ, മലയോര വികസനത്തിനും കാര്യമായ പരിഗണന ലഭിച്ചു. ജില്ലയില്‍ നിന്നുള്ള രണ്ടു മന്ത്രിമാരുടെ സാന്നിധ്യം ബജറ്റില്‍ പ്രതിഫലിച്ചു. ജില്ലയിലെ 13ല്‍ 11 മണ്ഡലങ്ങളില്‍ ഇടതുമുന്നണിയെ വിജയിപ്പിച്ചതിന്റെ നന്ദിപ്രകടനം കൂടിയായി ബജറ്റ്. അതേസമയം, യു.ഡി.എഫ് ജയിച്ച കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങള്‍ക്കു കാര്യമായ നേട്ടങ്ങളൊന്നുമില്ല.
റബര്‍, നെല്ല്, പച്ചക്കറി, നാളികേരം തുടങ്ങി കാര്‍ഷിക മേഖലയിലെ പ്രഖ്യാപനങ്ങളെ കര്‍ഷകസമൂഹം ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്. സംസ്ഥാനത്ത് ആരംഭിക്കുന്ന നാളികേര അഗ്രോ പാര്‍ക്കുകളിലൊന്നു ജില്ലയിലായിരിക്കുമെന്നതും പ്രതീക്ഷ നല്കുന്നു. ജില്ലയിലെ റോഡ്, പാലം തുടങ്ങി അടിസ്ഥാന വികസന പദ്ധതികള്‍ക്കു കാര്യമായ പരിഗണന ലഭിച്ചുവെന്നു പ്രാഥമിക വിലയിരുത്തലുണ്ടെങ്കിലും ഓടു വ്യവസായം പോലുള്ള കോഴിക്കോടിന്റെ പരമ്പരാഗത മേഖലകള്‍ അവഗണിക്കപ്പെട്ടെന്നുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഏറെ പ്രതീക്ഷയര്‍പ്പിച്ച മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം പോലുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ പരിഗണന ലഭിച്ചില്ല.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള 400 കോടിയുടെ പദ്ധതിയിലേക്ക് 100 കോടി രൂപ നീക്കിവച്ചതിനെ എം.കെ മുനീര്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്വാഗതം ചെയ്തു. ക്ഷേമപെന്‍ഷനുകളുടെ തുക ഉയര്‍ത്തിയുള്ള പ്രഖ്യാപനം ജില്ലയിലെ നിരവധി പേര്‍ക്ക് ആശ്വാസമേകും. മലയോര മേഖലയിലുള്‍പ്പെടെയുള്ള റോഡുകള്‍ക്കു തുക നീക്കിവച്ചതും ആശ്വാസകരമാണ്. ആനക്കാംപൊയില്‍-കള്ളാടി, മേപ്പാടി തുരങ്കപാതയ്ക്ക് 20 കോടി വകയിരുത്തി. വിദ്യാഭ്യാസ മേഖലയില്‍ പ്രഖ്യാപിച്ച പദ്ധതികളും ജില്ലയിലെ സാഹചര്യങ്ങള്‍ക്കു മുതല്‍ക്കൂട്ടാകും.
പി.എസ്.സിയുടെ കോഴിക്കോട് മേഖലാ ഓഫിസില്‍ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ആരംഭിക്കാന്‍ 10 കോടി രൂപ അനുവദിച്ചതും നേട്ടമാണ്. അതേസമയം, വികസനപദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ബേപ്പൂര്‍ തുറമുഖ വികസനം അടക്കമുള്ളവയ്ക്കു തുക വ്യക്തമാക്കാത്തത് ആശങ്കയുയര്‍ത്തുന്നുണ്ട്.
കായിക മേഖലയിലെ മുന്നേറ്റത്തിന് മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയവും നവോഥാന സാംസ്കാരിക ഉന്നമനത്തിന് ഏറെനാളായി ജില്ല കാത്തിരിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ സമുച്ചയവും പ്രതീക്ഷ നല്കുന്നു.
കൊയിലാണ്ടിയില്‍ അഗ്നിശമന സേനാനിലയവും കൊയിലാണ്ടി തുറമുഖ വികസനവും എടുത്തുപറയാവുന്നതാണ്. സൈബര്‍പാര്‍ക്ക് കെട്ടിടത്തിന് 100 കോടിയും നടുവണ്ണൂരില്‍ വോളിബോള്‍ അക്കാദമിയും അനുവദിച്ചു. മലയോര ഗതാഗതത്തിന് ഉണര്വുനല്കുന്ന ബജറ്റില്‍ കുറ്റ്യാടി, പേരാമ്പ്ര ബൈപ്പാസുകള്ക്കു ലഭിച്ച പരിഗണന നാട്ടുകാരുടെ ദീര്‍ഘകാല ആവശ്യത്തിനുള്ള അംഗീകാരമാണ്.
പെന്ഷന് കുടിശ്ശിക ഓണത്തിനു മുന്‍പു വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിനു പുറമെ, തൊഴിലുറപ്പു പദ്ധതിക്കാര്ക്കുള്ള ആരോഗ്യപദ്ധതി, അഗതി ആശ്രയപദ്ധതി വിപുലീകരിക്കല്‍, ഭവനിര്‍മാണ സഹായം തുടങ്ങിയവയും ജില്ലയ്ക്കു ഗുണകരമാകും.
അതേസമയം, ലൈറ്റ് മെട്രോ പോലുള്ള പ്രഖ്യാപിത പദ്ധതികള്‍ക്കു പ്രത്യേക സഹായമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും മേജര്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ പ്രോജക്ടസ് എന്ന ശീര്‍ഷകത്തില്‍ പൊതുവായി 2,356 കോടി രൂപ വകയിരുത്തുകയാണ് ബജറ്റില്‍ ചെയ്തത്.
ദേശീയപാത ബൈപാസിലുള്‍പ്പെടെ പുതിയ മേല്പാലങ്ങള് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ചും പരാമര്‍ശമുണ്ടായില്ല. മുന്‍പ് തോമസ് ഐസക് ധനമന്ത്രിയായിരിക്കേ പ്രഖ്യാപിച്ച മലബാര്‍ പാക്കേജിനു പുതുജീവന്‍ പ്രതീക്ഷിച്ചതും വിഫലമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം
Kerala
• 2 minutes ago
ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
Business
• 2 hours ago
കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Kerala
• 3 hours ago
മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം
Kerala
• 3 hours ago
ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure
uae
• 3 hours ago
ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ
uae
• 3 hours ago
ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്മെയില്‍; രണ്ടു പേര് അറസ്റ്റില്‍
Kerala
• 4 hours ago
ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന് വില 65,000ത്തിന് തൊട്ടരികെ
Business
• 4 hours ago
ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും
uae
• 4 hours ago
രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
Economy
• 5 hours ago
ഇന്നും ഒറ്റപ്പെട്ട മഴ, കാറ്റ് കൂടെ ഇടി മിന്നൽ മുന്നറിയിപ്പും
Weather
• 6 hours ago
മീന്‍ കൊത്തിയതിനെ തുടര്‍ന്ന് അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
Kerala
• 6 hours ago
ആശമാര്‍ നിരാശയില്‍; ഇന്ന് പൊങ്കാലയിടും
Kerala
• 7 hours ago
ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും
Science
• 7 hours ago
ആഘോഷം പൊടിപൂരമാകും; യുഎഇയിലും, സഊദിയിലും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.
uae
• 16 hours ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 17 hours ago
ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 17 hours ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 17 hours ago
ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി
International
• 15 hours ago
കറന്റ് അഫയേഴ്സ്-12-03-2025
PSC/UPSC
• 15 hours ago
'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി
Kerala
• 15 hours ago