എസ്.എം.എഫ് ഇത്തിഹാദ് ഇന്ന് തുടങ്ങും
ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഇത്തിഹാദ് - 2019 ചെറുതുരുത്തി നൂറുല്‍ ഹുദാ ഓര്‍ഫനേജ് കാംപസില്‍ ഇന്നും നാളെയും നടക്കും. എസ്.എം.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്ത്ബാഅ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എസ്.എം.എഫ് പ്രൊജക്ട് വിങ് അംഗങ്ങള്‍ ഉള്‍പ്പടെ 155 പ്രതിനിധികളാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ സംബന്ധിക്കുന്നത്.
അടുത്ത ഒരു വര്‍ഷം നടപ്പിലാക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ച് ക്യാംപില്‍ ചര്‍ച്ച ചെയ്യും. മഹല്ലുകളിലെ സ്വാഭാവിക പ്രശ്നങ്ങള്‍, പ്രതിസന്ധികള്‍, പലിശ രഹിത ഇസ്ലാമിക് സാമ്പത്തിക സംവിധാനം, പ്രീമാരിറ്റല്‍ കോഴ്സ്, സ്വദേശി ദര്‍സ്, പാരന്റിങ് കോഴ്സ്, സര്‍ക്കാര്‍ -അര്‍ധ സര്‍ക്കാര്‍ സഹായ പദ്ധതികള്‍, മഹല്ലു തലങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദീകരണങ്ങള്‍ എന്നിവ ക്യാംപില്‍ ചര്‍ച്ച ചെയ്യും. അഞ്ചിന് വൈകിട്ട് നാലു മണിക്ക് പതാക ഉയര്‍ത്തുന്നതോടെ ക്യാംപിന് തുടക്കമാകും. ഗ്രൂപ്പ് ഡിസ്കഷന്ശേഷം പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കും. 6-ാം തിയതി വൈകിട്ട് സമാപിക്കും.
മുഴുവന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും ദ്വിദിന പരിശീന പരിപാടിയില്‍ സംബന്ധിക്കണമെന്ന് എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവര്‍ അറിയിച്ചു. ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഇത്തിഹാദ് - 2019 ചെറുതുരുത്തി നൂറുല്‍ ഹുദാ ഓര്‍ഫനേജ് കാംപസില്‍ ഇന്നും നാളെയും നടക്കും. എസ്.എം.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്ത്ബാഅ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എസ്.എം.എഫ് പ്രൊജക്ട് വിങ് അംഗങ്ങള്‍ ഉള്‍പ്പടെ 155 പ്രതിനിധികളാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ സംബന്ധിക്കുന്നത്.
അടുത്ത ഒരു വര്‍ഷം നടപ്പിലാക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ച് ക്യാംപില്‍ ചര്‍ച്ച ചെയ്യും. മഹല്ലുകളിലെ സ്വാഭാവിക പ്രശ്നങ്ങള്‍, പ്രതിസന്ധികള്‍, പലിശ രഹിത ഇസ്ലാമിക് സാമ്പത്തിക സംവിധാനം, പ്രീമാരിറ്റല്‍ കോഴ്സ്, സ്വദേശി ദര്‍സ്, പാരന്റിങ് കോഴ്സ്, സര്‍ക്കാര്‍ -അര്‍ധ സര്‍ക്കാര്‍ സഹായ പദ്ധതികള്‍, മഹല്ലു തലങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദീകരണങ്ങള്‍ എന്നിവ ക്യാംപില്‍ ചര്‍ച്ച ചെയ്യും. അഞ്ചിന് വൈകിട്ട് നാലു മണിക്ക് പതാക ഉയര്‍ത്തുന്നതോടെ ക്യാംപിന് തുടക്കമാകും. ഗ്രൂപ്പ് ഡിസ്കഷന്ശേഷം പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കും. 6-ാം തിയതി വൈകിട്ട് സമാപിക്കും.
മുഴുവന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും ദ്വിദിന പരിശീന പരിപാടിയില്‍ സംബന്ധിക്കണമെന്ന് എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."