മിഠായിതെരുവില്‍ കലക്ടറുടെ ഉത്തരവ് ലംഘിച്ച് കട തുറന്നു: അഞ്ച് പേര്‍ക്കെതിരേ കേസ്
കോഴിക്കോട്: മിഠായിതെരുവില്‍ ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് കടതുറന്നു.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീന്റെ കടയാണ് തുറന്നത്. കട ഉടന്‍ തന്നെ പൊലീസെത്തി അടപ്പിച്ചു.തുടര്‍ന്ന് നസറുദ്ദീനുള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കട തുറക്കരുെതന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും കലക്ടറുമായി ഇക്കാര്യം സംസാരിച്ചപ്പോള്‍ എതിര്‍ത്തില്ല അതിനാലാണ് കടതുറന്നതെന്ന് അദ്ദേഹം വ്യക്തമാക്കി
ഷോപ്പിങ് മാളുകളുടെ പരിധിയില്‍പ്പെടുത്തിയാണ് കൂടുതല്‍ കടകള്‍ ഒരുമിച്ചുള്ള സ്ഥലങ്ങളില്‍ കടകള്‍ തുറക്കരുതെന്ന് കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. മിഠായിതെരുവ്, വലിയങ്ങാടി പോലെയുള്ള സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ ഒഴികെയുള്ള കടകള്‍ തുറക്കാന്‍ അനുവാദമില്ല. എന്നാല്‍ മിഠായി തെരുവിലെ കടകള്‍ ചെറുകിട സ്ഥാപനങ്ങള്‍ ആയതിനാല്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."