നാട്ടിലുള്ള ഭാര്യയുമായി ഫോണിൽ സംസാരിച്ചിരിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
റിയാദ്: നാട്ടിലുള്ള ഭാര്യയുമായി ഫോണിൽ സംസാരിച്ചിരിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞു വീണു മരിച്ചു. കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിൽ വാർത്തുണ്ടിൽ പുത്തൻവീട്ടിൽ നജ്മുദ്ദീൻ (46) ആണ് റിയാദിൽ ശാരീരികാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീണു മരിച്ചത്. വെള്ളിയാഴ്ച രാത്രി ഇശാ നിസ്‌കാരത്തിന് ശേഷം ഷോപ്പിൽ നിന്ന് നാട്ടിലെ ഭാര്യയുമായി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണതായിരുന്നു. ശാരീരികാസ്വാസ്ഥ്യം സംബന്ധിച്ച് ഭാര്യയോട് പറഞ്ഞയുടനെ ഫോൺ നിശ്ചലമായതിനെ തുടർന്ന് ഭാര്യ ദമാമിലുള്ള ബന്ധുവിനെ വിവരമറിയിക്കുകയും അദ്ദേഹം റിയാദിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയുമായിരുന്നു. അവർ വന്നുനോക്കിയപ്പോൾ ഷോപ്പിനുള്ളിൽ മരിച്ചുകിടക്കുന്നതാണ് കണ്ടത്. പോലീസെത്തി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരീതിന്റെയും ഐഷാ കുഞ്ഞുബീവി ജാന്റെയും മകനാണ്. റിൻഷാ മോളാണ് ഭാര്യ. നിഹാല ഏകമകളാണ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."