പൗരത്വ ഓര്‍ഡിനന്‍സ്: കേന്ദ്രത്തിനും അസം സര്‍ക്കാരിനും നോട്ടിസ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വബില്ലിനെയും ഓര്‍ഡിനന്‍സിനെയും ചോദ്യം ചെയ്ത് അസം ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സമര്‍പ്പിച്ച ഹരജിയില്‍ സൂപ്രിംകോടതി കേന്ദ്രസര്‍ക്കാരിനും അസം സര്‍ക്കാരിനും നോട്ടിസയച്ചു.
2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‌ലിംകള്‍ ഒഴികെയുള്ള അയല്‍രാജ്യക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍.
നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പൗരത്വ ബില്‍ ജനുവരി എട്ടിന് ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ പാസാക്കാന്‍ സാധിച്ചിരുന്നില്ല.
ഇതോടെ ബില്‍ അസാധുവായി. എന്നാല്‍ ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടുണ്ട്.
മുസ്‌ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാലാവധി 12 വര്‍ഷത്തില്‍നിന്ന് ഏഴുവര്‍ഷമാക്കി ബില്ലില്‍ കുറച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരേ പ്രതിഷേധം വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."