HOME
DETAILS

ചോരപ്പൈതലിന്റെ ജീവനു വേണ്ടി അതിവേഗം കുതിച്ച് ആംബുലന്‍സ് ഡ്രൈവര്‍

  
backup
June 21 2018 | 08:06 AM

%e0%b4%9a%e0%b5%8b%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%88%e0%b4%a4%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%81-%e0%b4%b5%e0%b5%87%e0%b4%a3

 

മഞ്ചേരി: ചോരപ്പൈതലിന്റെ ജീവനു വേണ്ടി അതിഗേം കുതിച്ച് ആംബുലന്‍സ് ഡ്രൈവര്‍. മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കായിരുന്നു പ്രസവിച്ച് 12 മണിക്കൂര്‍ മാത്രം പ്രായമായ പെണ്‍കുഞ്ഞുമായി ആംബുലന്‍സ് പാഞ്ഞത്. ആലപ്പുഴ സ്വദേശി ശ്രീജിത്തായിരുന്നു ഡ്രൈവര്‍. ചൊവ്വാഴ്ച രാത്രി 11.45ന് പുറപ്പെട്ട ആംബുലന്‍സ് 4.40ന് ശ്രീചിത്രയിലെത്തി. പേസ് മേക്കര്‍ ഘടിപ്പിച്ച ശേഷം കുഞ്ഞിനെ ക്രിട്ടിക്കല്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 11നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ സിസേറിയനിലൂടെ തുവ്വൂര്‍ സ്വദേശിനിക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ഹൃദയമിടിപ്പ് 60ന് താഴെയാണെന്നും ഹൃദയത്തിന് തകരാര്‍ ഉണ്ടെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. കുട്ടികളുടെ ഹൃദ്രോഗത്തിന് വിദഗ്ധ ചികിത്സ സര്‍ക്കാര്‍ തലത്തില്‍ ശ്രീചിത്രയിലാണുളളത്.
ഹൃദ്രോഗ കുട്ടികള്‍ക്കുളള ചികിത്സാ പദ്ധതിയായ 'ഹൃദ്യ'ത്തില്‍ രജിസ്റ്റര്‍ ചെയ്തത് കുഞ്ഞിനെ ശ്രീചിത്രയിലെത്തിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു.
ഉടന്‍ തന്നെ കോഴിക്കോട് നിന്നും വെന്റിലേറ്റര്‍ ഘടിപ്പിച്ച പ്രത്യേക ആംബുലന്‍സും എത്തിയിരുന്നു. ഹൃദ്യം പദ്ധതിയുടെ കോഡിനേറ്റര്‍മാരും പൊലിസുമായിരുന്നു 'മിഷന്' നേതൃത്വം നല്‍കിയത്.
നടപടികള്‍ക്ക് ഹൃദ്യം ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. ഷിബുലാല്‍, കോഡിനേറ്റര്‍ ദേവീദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago