രാംപൊയിലിലെ ചെങ്കല്‍ ഖനനം; യൂത്ത് ലീഗ് പ്രക്ഷോഭത്തിന്
നരിക്കുനി: മടവൂര്‍ പഞ്ചായത്തിലെ രാംപൊയില്‍ പ്രദേശത്ത് ബൈത്തുല്‍ ഇസ്സ മാനേജ്മന്റിന്റെ ഉടമസ്ഥതയില്‍ സ്ഥിതി ചെയ്യുന്ന മലയില്‍ നടക്കുന്ന ചെങ്കല്‍ ഖനനത്തിനെതിരേ മടവൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്.
നിരന്തരമായി നടക്കുന്ന ഖനനം മൂലം പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്. അധികാരികളുടെ ഒത്താശയോടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് മൂന്നു മീറ്റര്‍ താഴ്ത്താനാണു അനുമതി ലഭിച്ചത്. എന്നാല്‍ അഞ്ചു മീറ്ററിലധികം ഇപ്പോള്‍ തന്നെ താഴ്ത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, ജിയോളജി, ആര്‍.ഡി.ഒ, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇടപെടാനോ സ്ഥലം പരിശോധിക്കാനോ അധികൃതര്‍ തയാറായിട്ടില്ല.
മല കയറാനാവില്ല എന്നാണു വില്ലേജ് ഓഫിസര്‍ നാട്ടുകാരായ പ്രതിനിധി സംഘത്തോട് പറഞ്ഞത്. ജില്ലയില്‍ അടുത്തിടെയുണ്ടണ്ടായ കരിഞ്ചോല ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്ത പ്രദേശങ്ങള്‍ രാംപൊയിലില്‍ നിന്നും ഏറെ അകലെയല്ലെന്നതും ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഖനനത്തിനെതിരേയുള്ള ജനകീയ പ്രക്ഷോഭത്തിനു പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി നേതൃത്വം നല്‍കും. വില്ലേജ് ഓഫിസ് ധര്‍ണയോടെ സമരപരിപാടികള്‍ക്ക് തുടക്കമാകും. ആശങ്കകള്‍ പരിഹരിക്കാതെ ഖനനവുമായി മുന്നോട്ട് പോയാല്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും യൂത്ത് ലീഗ് തീരുമാനിച്ചു.പ്രസിഡന്റ് റാഫി ചെരച്ചോറ അധ്യക്ഷനായി. വി.സി റിയാസ്ഖാന്‍, ഒ.കെ ഇസ്മായില്‍, ഷറഫു രാംപൊയില്‍, പി. അസ്ഹറുദ്ദീന്‍, നൗഫല്‍ പുല്ലാളൂര്‍, അന്‍വര്‍ ചക്കാലക്കല്‍, ഇ. ജിര്‍ഷാദ്, എം. അബ്ദുല്‍ ഹസീബ്, യഹ്‌യ എടത്തില്‍, റഷീദ് എരവന്നൂര്‍, അഡ്വ. കെ.ടി ജാസിം, അനീസ് മടവൂര്‍, അബ്ദുറഹ്മാന്‍, ആശിഖ് ആരാമ്പ്രം സംസാരിച്ചു. ജന. സെക്രട്ടറി എ.പി യൂസുഫലി സ്വാഗതവും ട്രഷറര്‍ മുനീര്‍ പുതുക്കുടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."