HOME
DETAILS

കുടിവെള്ളക്ഷാമം: തുക ചെലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി

  
backup
March 07 2019 | 01:03 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%82-%e0%b4%a4%e0%b5%81%e0%b4%95-%e0%b4%9a%e0%b5%86%e0%b4%b2

മുക്കം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. കുടിവെള്ളം വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ തനത് പ്ലാന്‍ ഫണ്ടില്‍നിന്നും തുക വിനിയോഗിക്കാനാണ് അനുമതി നല്‍കിയത്. ഇതുപ്രകാരം മാര്‍ച്ച് 31വരെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 5.50 ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് 11 ലക്ഷം രൂപയും കോര്‍പ്പറേഷനുകള്‍ക്ക് 16. 50 ലക്ഷം രൂപയും ചെലവഴിക്കാം. എന്നാല്‍ നിശ്ചയിച്ചിട്ടുള്ള പരമാവധി തുക അധികരിക്കുന്ന രീതിയിലുള്ള കുടിവെള്ള വിതരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31വരെ കുടിവെള്ള വിതരണത്തിനായി ഗ്രാമ പഞ്ചായത്തുകള്‍ക്ക് 11 ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് 16.50 ലക്ഷം രൂപയും കോര്‍പ്പറേഷനുകള്‍ക്ക് 22 ലക്ഷം രൂപയും ചെലവഴിക്കാം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ വാഹനങ്ങള്‍ക്ക് ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം)ഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് ആവശ്യത്തിന് അനുസൃതമായി ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളില്‍ കുടിവെള്ളം വിതരണം നടത്തണം. ദുരന്തനിവാരണ വകുപ്പ് മുഖേന സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ കിയോസ്‌കുകള്‍ വഴിയും അനുവദിച്ച ഫണ്ട് ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കുടിവെള്ള വിതരണം നടത്താം. ജില്ലാതല റവന്യൂ ഉദ്യോഗസ്ഥര്‍ കുടിവെള്ള വിതരണം സംബന്ധിച്ച് മോണിറ്ററിങ് നടത്തും. ജി.പി.എസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും ക്രോസ് ചെയ്ത് വിതരണത്തിലെ സുതാര്യത ഉറപ്പുവരുത്തും. ഓരോ ജില്ലയിലെയും കുടിവെള്ള വിതരണം സംബന്ധിച്ച് ജില്ലാതല തദ്ദേശ വകുപ്പ് മേധാവികള്‍ ഓരോ രണ്ടാഴ്ചയിലും കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago