വയനാട് ജില്ലയിലെ നെന്മേനി പുതിയ ഹോട്ട്സ്പോട്ട്: സംസ്ഥാനത്ത് ആകെ 34 ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതിയ ഒരു ഹോട്ട്സ്പോട്ട് കൂടി. വയനാട് ജില്ലയിലെ നെന്മേനിയാണ് പുതിയ ഹോട്ട്സ്പോട്ട്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 34 ആയി.
ഇന്ന് ഏഴ് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ലയിലുള്ള നാല് പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ലയിലെ 4 പേര് മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്. വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.
അതേ സമയം ഇന്ന് ചികിത്സയിലുള്ള ആരുടേയും പരിശോധനാ ഫലം നെഗറ്റീവായി വന്നിട്ടില്ല.489 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗ മുക്തി നേടിയത്.27 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 27,986 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര് വീടുകളിലും 441 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.157 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."