HOME
DETAILS

കൊറിയകള്‍ക്കിടയില്‍ കുടുംബ പുനഃസംഗമത്തിന് ധാരണ

  
backup
June 22, 2018 | 6:36 PM

%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f

പോങ്യാങ്: കൊറിയന്‍ യുദ്ധം വേര്‍പെടുത്തിയ കുടുംബങ്ങള്‍ക്ക് പുനഃസംഗമത്തിന് ധാരണ. ഓഗസ്റ്റ് മാസത്തിലാണ് പുനഃസംഗമം. ഉത്തരകൊറിയയിലെ മൗണ്ട് കുംഗാങ് റിസോര്‍ട്ടില്‍ ഇരു കൊറിയകള്‍ക്കുമിടയിലെ ചര്‍ച്ചകളെ തുടര്‍ന്നുണ്ടായ തീരുമാനപ്രകാരമാണ് സംഗമത്തിന് ധാരണയിലെത്തിയത്. 

ഏപ്രിലില്‍ നടന്ന കൊറിയന്‍ ഉച്ചകോടിയുടെ ധാരണാ പ്രകാരമാണിത്. ഓഗസ്റ്റ് 20-26 തീയതികള്‍ക്കിടെ പുനഃസംഗമം നടക്കുമെന്നും ഇരുരാജ്യങ്ങളില്‍ നിന്നും നൂറ് പേരെ വീതം തെരഞ്ഞെടുക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ ഉത്തര-ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. ദൗര്‍ഭാഗ്യം നിമിത്തം കഴിഞ്ഞ കാലങ്ങളില്‍ തങ്ങള്‍ കുടുംബങ്ങളില്‍ വേര്‍പിരിക്കപ്പെട്ടു. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വളരെ ശക്തമായ രീതിയില്‍ പരസ്പര ധാരണയും സഹകരണവുമുണ്ടാവുമെന്ന് ഉത്തരകൊറിയന്‍ പ്രതിനിധി പാര്‍ക് യോങ് പറഞ്ഞു. തങ്ങളുടെ രാജ്യത്തെ ഉത്ക്കണ്ഠ ഇല്ലാതാക്കാന്‍ ചര്‍ച്ചകളിലൂടെ സാധിക്കുമെന്ന് ദക്ഷിണകൊറിയന്‍ റെഡ്‌ക്രോസ് തലവന്‍ പാര്‍ക്ക് ക്യാഗ് സിയോ പറഞ്ഞു. 1950-1953 ലെ യുദ്ധത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഇരു കൊറിയകള്‍ക്കുമിടയില്‍ വേര്‍പിരിക്കപ്പെട്ടത്. ഇതില്‍ പലരും മരണമടഞ്ഞു. നേരത്തെ 2015 ഒക്ടോബറില്‍ കൊറിയകള്‍ക്കിടയിലെ കുടുംബങ്ങളില്‍ സംഗമം നടന്നിരുന്നു. ഇരു കൊറിയകളില്‍ നിന്നും വേര്‍പിരിക്കപ്പെട്ട 57,000 കുടുംബങ്ങള്‍ നിലവില്‍ റെഡ്‌ക്രോസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


കൊറിയന്‍ യുദ്ധം അവസാനിച്ച ശേഷം തങ്ങളുടെ പൗരന്മാര്‍ അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഇരു രാജ്യങ്ങളും വിലക്കിയിരുന്നു. 2000 മുതല്‍ തുടങ്ങിയതും വ്യത്യസ്ത സമയങ്ങളില്‍ 20 തവണകളായുള്ളതുമായ താല്‍ക്കാലിക പുനസ്സംഗമത്തില്‍ 20,000 കൊറിയക്കാര്‍ പങ്കെടുത്തിരുന്നു. പുനഃസംഗമത്തിന് ദക്ഷിണകൊറിയ ജനങ്ങളെ തെരഞ്ഞെടുക്കുന്നത് കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള ലോട്ടറിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഉത്തരകൊറിയ പുനഃസംഗമത്തിനുള്ളവരെ തെരഞ്ഞെടുക്കുന്നത് സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago