ആരോഗ്യ വകുപ്പ് കടകളില്‍ പരിശോധന നടത്തി
താമരശ്ശേരി: പകര്‍ച്ചവ്യാധി രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പും കോടഞ്ചേരി ഗ്രാമപഞ്ചായത്തും ചേര്‍ന്ന് കോടഞ്ചേരി പഞ്ചായത്തിലെ ടൗണുകളിലെ കടകളില്‍ പരിശോധന നടത്തി. ചില സ്ഥാപനങ്ങളില്‍ മാലിന്യം മുറിക്കുള്ളില്‍ തന്നെ സൂക്ഷിക്കുന്നതായും ഇതുമൂലം കടയുടെ പിന്‍ഭാഗത്തു കൊതുകുകള്‍ വളരുന്നതായും കണ്ടെണ്ടത്തി. ഇത്തരം സ്ഥാപനങ്ങള്‍ക്കു മൂന്നു ദിവസത്തിനകം ശുചിത്വം ഉറപ്പാക്കാന്‍ നോട്ടിസ് നല്‍കി.
ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി, ഹല്‍വ, അച്ചാര്‍ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജീവനകാര്‍ക്ക് മെഡിക്കല്‍ പരിശോധനയും കുടിവെള്ള പരിശോധനയും കര്‍ശനമാക്കിയതായും, ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ അവരുടെ കൃത്യമായ വിവരങ്ങള്‍ അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെമ്പുകടവ്, മൈക്കാവ്, നെല്ലിപ്പൊയില്‍, കണ്ണോത്ത്, മുറംമ്പാത്തി എന്നിവിടങ്ങളിലും പരിശോധന നടന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി. അബ്ദുറഹ്മാന്‍, കെ. സുന്ദരന്‍, സജിജോര്‍ജ്, പി. ഷിജു, കെ. അനീഷ്, പി. കരീം, കെ. സുധ പരിശോധനയ്ക്കു നേതൃത്വം നല്‍കി.
പരിശോധന പൂര്‍ത്തീകരിച്ച് ഈ മാസം 30നകം കടകള്‍ക്കു പുതിയ ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ ഗ്രാമപഞ്ചായത്തില്‍ നടന്നുവരികയാണെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടിദേവസ്യ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."