'എച്ച്1 എന്‍1 പനിക്കെതിരേ ജാഗ്രത പാലിക്കണം'
കൊല്ലം: എച്ച്1 എന്‍1 പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷേര്‍ളി. സാധാരണ പകര്‍ച്ചപ്പനിയുടെയും എച്ച്1 എന്‍1 പനിയുടെയും രോഗ ലക്ഷണങ്ങള്‍ സമാനമാണ്. പനി, തൊണ്ടവേദന, ജലദോഷം, ചുമ, ശ്വാസംമുട്ടല്‍, ശരീരവേദന, വിറയല്‍, ക്ഷീണം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും കാണാറുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ ലഭ്യമാക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.
ശ്വാസകോശം, ഹൃദയം, കരള്‍ എന്നിവ സംബന്ധമായ രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രണ്ടു വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഡോക്ടറുടെ ചികിത്സ തേടണം.
രോഗം വ്യാപിക്കുന്നത് തടയാന്‍ വ്യക്തിശുചിത്വം പാലിക്കുകയും വിശ്രമിക്കുകയും ചെയ്യണമെന്നും കേരളത്തിന് പുറത്ത് യാത്രചെയ്യുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ വിദഗ്ധ ചികിത്സ തേടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തൊണ്ടയില്‍ നിന്നുള്ള സ്രവ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാന്‍ കഴിയും. രോഗം സ്ഥിരീകരിച്ചവര്‍ക്ക് പൂര്‍ണ വിശ്രമം അനിവാര്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."