HOME
DETAILS

ചീക്കോട് കുടിവെള്ളപദ്ധതി: അപേക്ഷ സ്വീകരിക്കുന്നതില്‍ അവ്യക്തത

  
backup
July 10 2016 | 06:07 AM

%e0%b4%9a%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4

 

കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതി വഴി വീടുകളിലേക്കു വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ് കണക്ഷന് അപേക്ഷ സ്വീകരിക്കുന്നതില്‍ അവ്യക്തത. പഞ്ചായത്തുകള്‍ക്കും നഗരസഭയ്ക്കും കൃത്യമായ വിവരങ്ങള്‍ നല്‍കാതെയാണു വാട്ടര്‍ അതോറിറ്റി അപേക്ഷ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. കണക്ഷന്‍ ലഭിക്കാന്‍ 2250 രൂപ ആവശ്യപ്പെട്ട് പദ്ധതി പ്രദേശങ്ങളിലെ വീടുകളില്‍ അംഗീകൃത പ്ലംബര്‍മാരെന്ന പേരില്‍ ചിലരെത്തുന്നുണ്ട്.
എന്നാല്‍ അപേക്ഷക്ക് ആയിരം രൂപയോളമാണ് ചെലവു വരുന്നത്. 562 രൂപയാണ് വാട്ടര്‍ അതോറിറ്റിക്ക് കണക്ഷന് നല്‍കേണ്ടത്. മുദ്രപത്രം, സൈറ്റ് പ്ലാനടക്കം തയാറാക്കുന്നതിന് ആയിരം രൂപയോളമാകും ചെലവ്. എന്നാല്‍ 2250 രൂപ ഈടാക്കുന്നത് എന്തിനാണെന്നാര്‍ക്കും അറിയില്ല. ഇതു സംബന്ധിച്ചു പഞ്ചായത്തുകളിലും നഗരസഭയിലും ചോദിച്ചാല്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്. ചീക്കോട് ശുദ്ധജല പദ്ധതിയുടെ പ്രധാന പൈപ്പുകള്‍ പോകുന്ന സ്ഥലങ്ങളിലെ വീടുകളിലാണു നിലവില്‍ കണക്ഷന്‍ നല്‍കുന്നത്. കണക്ഷന്‍ സ്വീകരിക്കുന്നത് അടക്കം കൃത്യമായി ആരും അറിഞ്ഞിട്ടുമില്ല. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായിട്ടില്ല.
അപേക്ഷ നല്‍കിയാലും വീടുകളിലേക്ക് പൈപ്പിടുന്നതിനെച്ചൊല്ലിയും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ജലനിധിയാണു പൈപ്പിടല്‍ ജോലികള്‍ക്കു മുന്നോട്ടു വന്നിട്ടുള്ളത്. എന്നാല്‍ ഇവ എന്നാരംഭിക്കുന്നതിനെക്കുറിച്ചും ആര്‍ക്കും അറിയില്ല. പൈപ്പുകള്‍ സ്ഥാപിച്ചാല്‍ 75 ശതമാനം തുക ജലനിധിയും 15 ശതമാനം തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ശേഷിക്കുന്ന പത്തു ശതമാനം ഗുണഭോക്താവും നല്‍കിയാല്‍ മതി. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ജലനിധിയും പഞ്ചായത്തുകള്‍ക്കു നല്‍കിയിട്ടില്ല. പഞ്ചായത്തുകളും നഗരസഭയും ഇതിനാവശ്യമായ ഫണ്ടുകള്‍ നല്‍കാനും തയാറാണ്. അപേക്ഷ നല്‍കിയവര്‍ നേരിട്ടു പൈപ്പ് സ്ഥാപിക്കുന്നതിനു പണം ചെലവഴിച്ചാല്‍ ഇതു ജലനിധി നല്‍കുമോ എന്നതിലും ആശയക്കുഴപ്പമുണ്ട്.
മൂന്നു ലക്ഷം ഗുണഭോക്താക്കളെ ലക്ഷ്യമിട്ടാണു കോടികള്‍ ചെലവഴിച്ചു ചീക്കോട് കുടിവെള്ളപദ്ധതി സ്ഥാപിച്ചിട്ടുള്ളത്. വര്‍ഷങ്ങളായി കുടിവെള്ളപദ്ധതിയുടെ പ്രവൃത്തികള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ വീടുകളിലേക്കുള്ള പൈപ്പ് കണക്ഷന്‍ എങ്ങുമെത്തിയിട്ടില്ല. കൊണ്ടോട്ടി നഗരസഭ, വാഴയൂര്‍, വാഴക്കാട്, ചീക്കോട്, മുതുവല്ലൂര്‍,പുളിക്കല്‍ ചെറുകാവ് പഞ്ചായത്തുകളിലുള്ള ഗുണഭോക്താക്കളെ ലക്ഷ്യമിട്ടാണ് ചീക്കോട് കുടിവെള്ള പദ്ധതി ആരംഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ മഴ കളിക്കുമോ, ലഭിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

uae
  •  9 days ago
No Image

പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴരലക്ഷം രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍

Kerala
  •  9 days ago
No Image

ഇരിങ്ങാലക്കുടയില്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ 150 കോടി തട്ടി സഹോദരങ്ങള്‍; ഉടമകള്‍ ഒളിവില്‍

Kerala
  •  9 days ago
No Image

അച്ഛനമ്മമാര്‍ ഐ.സി.യുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ്, മുലപ്പാലടക്കം ഒരുക്കി: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  9 days ago
No Image

ആ താരത്തെ പോലൊരാൾ ഇനി ഫുട്ബോളിൽ ഉണ്ടാകില്ല: ഡി പോൾ

Football
  •  9 days ago
No Image

ഓതിപ്പഠിക്കാം ഒറ്റ ക്ലിക്കില്‍...ഡിജിറ്റല്‍ ഉള്ളടക്കത്തോടെ പുതിയ മദ്‌റസ പാഠപുസ്തകങ്ങള്‍

organization
  •  9 days ago
No Image

ഒമാനിലേക്ക് അധ്യാപക നിയമനവുമായി ഒഡെപെക്; മാർച്ച് രണ്ട് വരെ അപേക്ഷിക്കാം

oman
  •  9 days ago
No Image

കൊല്ലത്ത് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്; പൊലിസ് മാറ്റിയിട്ടും വീണ്ടുമിട്ടു; അട്ടമറിശ്രമം? 

Kerala
  •  9 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ദുബൈ എയർപോർട്ടിന് സമീപമുള്ള ബസ് റൂട്ടിൽ താത്ക്കാലിക മാറ്റങ്ങൾ; ഇന്നലെ മുതൽ പ്രാബല്യത്തിൽ

uae
  •  9 days ago
No Image

റമദാൻ കാലത്ത് പിതാക്കമാരുടെ പേരിൽ ജീവകാരുണ്യ ഫണ്ടുമായി യുഎഇ

uae
  •  9 days ago