ആദിവാസി മധ്യവയസ്‌കയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കരുളായി: ഉള്‍വനത്തിലെ ചോലനായിക്ക വിഭാഗത്തിലെ ആദിവാസി മധ്യവയസ്‌കയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഞ്ചീരി കാട്ടിമലയിലെ മാതന്റെ ഭാര്യ കരിക്ക (60)യെയാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രത്യക പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആരോഗ്യ വകുപ്പ് അധികൃതരും ഐ.ടി.ഡി.പി അധികൃതരും പൊലിസും ത@ര്‍ബോള്‍ട്ടും വനത്തിലേക്ക് പൂച്ചപ്പാറ മണിയുടെ ഭാര്യ ശെല്‍വിക്കും കരിക്കക്കും ചികിത്സ നല്‍കാന്‍ പോയത്.
ശെല്‍വിക്ക് ചികിത്സ നല്‍കിയതിന് ശേഷം ആരോഗ്യ വകുപ്പ് സംഘത്തിലെ ഡോക്ടര്‍ക്ക് മല കയറാന്‍ ബുദ്ധിമുട്ട് ഉ@ായതിനാല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ രാത്രി ഒരുമണിയോടെ തിരിച്ച് മടങ്ങുകയായിരുന്നു. എന്നാല്‍ ഐ.ടി.ഡി.പി അധികൃതരും പൊലിസും തുടര്‍ന്ന് കാട്ടിമലയിലേക്ക് പോവുകയായിരുന്നു.
തുടര്‍ന്ന് ശനിയാഴ്ച മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിലെ മെഡിക്കല്‍ ഓഫീസര്‍ ജയകൃഷ്ണന്റ നേതൃത്വത്തിലുള്ള സംഘവുമെത്തിയാണ് കരിക്കയെ ആശുപത്രിയിലേക്ക് കൊ@ുവന്നത്. വായിലും കുടലിലുമായി പുണ്ണും, ശരീരത്തില്‍ നിറയെ വ്രണങ്ങളുമുള്ളതിനാലാണ് കരിക്കയെ ചികിത്സ നല്‍ക്കാന്‍ ആശുപത്രിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."