സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇടയലേഖനം
കൊച്ചി: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക മെത്രാന്‍ സമിതിയുടെ (കെ.സി.ബി.സി) ഇടയലേഖനം. മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയമെന്ന് ആവര്‍ത്തിക്കുമ്പോഴും മദ്യത്തിന്റെ ലഭ്യത കുറയ്ക്കുവാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കാത്തത് ഈ നയത്തെ തന്നെ അട്ടിമറിക്കുന്നതാണെന്നും ഇടയലേഖനത്തില്‍ പറയുന്നു.
പതിനായിരത്തിന് മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതായി കണക്കാക്കി മദ്യശാലകള്‍ തുടങ്ങുവാന്‍ അനുമതി നല്‍കിയത് പ്രകടനപത്രികയ്ക്ക് തന്നെ എതിരായ കാര്യമാണ്. പ്രതിവര്‍ഷം പത്ത് ശതമാനം ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകള്‍ അടച്ചൂപൂട്ടാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന് മാത്രമല്ല ബിയര്‍ നിര്‍മിച്ച് അവിടെത്തന്നെ വില്‍പന നടത്തുന്ന മൈക്രോ ബ്രൂവറി യൂനിറ്റുകള്‍ സ്ഥാപിക്കാനും ഡിസ്റ്റിലറികള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തയാറായതും എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മരവിപ്പിക്കേണ്ടി വന്നതും കേരളസമൂഹം മനസിലാക്കിയ കാര്യങ്ങളാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
മദ്യ വിഷയത്തില്‍ ജനങ്ങളോടുള്ള പ്രതിബദ്ധത നിര്‍വഹിക്കുന്നതില്‍ പ്രതിപക്ഷത്തിന്റെ പങ്കും പരിശോധനാവിഷയമാക്കേണ്ടതാണ്. പ്രതിപക്ഷം എതിര്‍ത്തത് മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിച്ചതിനെയല്ല മറിച്ച് ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതിലെ നടപടിക്രമങ്ങളിലെ വീഴ്ച മാത്രമാണ്. അഴിമതി വിരുദ്ധ കേരളം പോലെ, മാലിന്യവിമുക്ത കേരളം പോലെ, മദ്യവിമുക്ത കേരളവും നവകേരള നിര്‍മാണത്തിന്റെ ഭാഗമാകണമെന്നും സന്ദേശത്തില്‍ പറയുന്നു. കേരള കത്തോലിക്കാ സഭ മാര്‍ച്ച് 10 മദ്യവിരുദ്ധ ഞായറായി ആചരിക്കും. സഭയുടെ സിറോ മലബാര്‍-ലത്തീന്‍-മലങ്കര സഭകളുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും അന്നേ ദിവസം പ്രസ്തുത ഇടയലേഖനം ദിവ്യബലി മധ്യേ വായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."