
അവകാശങ്ങള്‍ നേടിയെടുക്കാന്‍ തീരദേശവാസികള്‍ തുടര്‍ച്ചയായ പ്രക്ഷോഭം നടത്തണം: മാധവ് ഗാഡ്ഗില്‍
കൊച്ചി: അര്‍ഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ തീരദേശ വാസികള്‍ തുടര്‍ച്ചയായ പ്രക്ഷോഭം നടത്തണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. മാധവ് ഗാഡ്ഗില്‍. കൊച്ചിയില്‍ നടത്തിയ 'തീരദേശ പരിപാലന വിജ്ഞാപനം: 2019 ഉയര്‍ത്തുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുക തന്നെ വേണം. അതിന് ചെറിയ സമര രീതികള്‍ മാത്രം നടത്തിയാല്‍ മതിയാകില്ലന്നും തുടര്‍ച്ചയായ സമരപ്രക്ഷോഭങ്ങള്‍ നടത്തിയാല്‍ മാത്രമേ നിഷേധിച്ച അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
വനത്തെ ആശ്രയിച്ചു കഴിയുന്ന ജനവിഭാഗങ്ങളെ സംരക്ഷണ ചുമതല ഏല്‍പ്പിച്ചപ്പോള്‍ ചൂഷണം ഒഴിവാകുകയും വിഭവങ്ങള്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. കടല്‍ സമ്പത്ത് ആശ്രയിച്ചു കഴിയുന്ന തീരദേശവാസികളെ സംരക്ഷണച്ചുമതല ഏല്‍പ്പിച്ചാല്‍ ഇതേ അനുഭവം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ പുഴയുടെ തീരത്ത് സ്ഥാപിച്ച കെമിക്കല്‍ ഫാക്ടറിക്കെതിരെ പ്രക്ഷോഭമുയര്‍ന്നപ്പോള്‍ 11,000 പേര്‍ക്ക് തൊഴില്‍ ലഭ്യമായി എന്ന മറുപടിയാണ് അധികൃതരില്‍നിന്നുണ്ടായത്. എന്നാല്‍ മത്സ്യബന്ധനം ഉപജീവനമാര്‍ഗമാക്കിയ 20,000 കുടുംബങ്ങള്‍ക്കാണ് അതോടെ ഉപജീവനമാര്‍ഗം ഇല്ലാതായത്. ഇതുപോലുള്ള യാഥാര്‍ഥ്യം എല്ലാരും മൂടിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ബി മധുസൂദനപ്പണിക്കര്‍, ഡോ. കെ.വി തോമസ്, വി.എസ് വിജയന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, ടി.ജെ ആഞ്ചലോസ്, അഡ്വ. കെ.കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് സ്വാഗതവും ടി. രഘുവരന്‍ കൃതജ്ഞതയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 10 minutes ago
എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• 27 minutes ago
രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ
Kerala
• an hour ago
മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ
Kerala
• an hour ago
ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം
Cricket
• an hour ago
കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 hours ago
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍
Kerala
• 3 hours ago
പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍
Saudi-arabia
• 3 hours ago
മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം
Football
• 3 hours ago
ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്
oman
• 3 hours ago
കളിക്കളത്തിലെ അവന്റെ ഓരോ തീരുമാനങ്ങളും വളരെ മികച്ചതായിരുന്നു: സച്ചിൻ
Cricket
• 4 hours ago
വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി
Kerala
• 5 hours ago
വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 5 hours ago
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ
uae
• 5 hours ago
ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?
International
• 6 hours ago
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി
uae
• 7 hours ago
ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ
International
• 7 hours ago
ഒമാനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 5 മരണം | Accident in Oman
oman
• 7 hours ago
ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി
Kerala
• 5 hours ago
'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി
National
• 5 hours ago
കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?
Kerala
• 6 hours ago