ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍
ബെയ്ജിങ്: കൊവിഡ് രോഗവ്യാപനം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ചൈനയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ചൈനയുടെ വടക്കുകിഴക്കന്‍ നഗരമായ ജിലിനില്‍ കഴിഞ്ഞ ദിവസം മുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ അതിര്‍ത്തികള്‍ അടക്കുകയും ഗതാഗതം കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.
നാല്‍പതു ലക്ഷത്തിലേറെ ജനസംഖ്യയുള്ള പ്രദേശമാണിത്. ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് വീണ്ടും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ബസ് സര്‍വിസ് നിര്‍ത്തിവച്ചിട്ടുണ്ട്. 48 മണിക്കൂറിനിടയില്‍ കൊവിഡ് ടെസ്റ്റ് ചെയ്ത് ഫലം നെഗറ്റീവായവരെ മാത്രമാണ് നഗരത്തിനു പുറത്തേയ്ക്കു പോകാന്‍ അനുവദിക്കുന്നത്. ഇവര്‍ക്കുതന്നെ കര്‍ശന ക്വാറന്റൈന്‍ വ്യവസ്ഥകളുമുണ്ട്. സിനിമാ തിയറ്ററുകള്‍, ജിംനേഷ്യങ്ങള്‍, ഇന്റര്‍നെറ്റ് കഫേകള്‍ തുടങ്ങിയവയും അടച്ചിട്ടു. നേരത്തെ, വുഹാനിലടക്കം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നു വ്യക്തമാക്കി ചൈനീസ് ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരുന്നു.
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് ചിന്തിച്ച ശേഷം മാത്രം വേണമെന്ന് ലോകരാജ്യങ്ങളോട് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."