ലോക്ക് ഡൗണ്‍ ലംഘിച്ച് മധ്യപ്രദേശില്‍ സന്യാസിയെ സ്വീകരിക്കാന്‍ വന്‍ ജനാവലി
ഭോപ്പാല്‍: മധ്യപ്രദേശില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി ജൈനസന്യാസിയെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം. സാഗര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. നിയന്ത്രണങ്ങളൊന്നും പാലിക്കാതെയാണ് ജനക്കൂട്ടം തടിച്ചുകൂടിയത്. ആരും സാമൂഹികാകലം പാലിച്ചിരുന്നില്ല. പലരും മാസ്‌കണിഞ്ഞിരുന്നതുമില്ല.
സാഗര്‍ ജില്ലയിലെ ബാന്ദാ പട്ടണത്തിലാണ് പ്രമന്‍സഗര്‍ എന്ന സന്യാസിയെയും സംഘത്തെയും സ്വീകരിക്കാനായാണ് ആള്‍ക്കൂട്ടം ഒത്തുകൂടിയത്. ചടങ്ങിന്റെ സംഘാടകര്‍ക്കെതിരേ നടപടിയെടുക്കാനായി സാഗര്‍ അഡീഷണല്‍ എസ്.പി പ്രവീണ്‍ ഭുരിയ നിര്‍ദേശം നല്‍കി. സാഗര്‍ ജില്ലയില്‍ 10 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ മധ്യപ്രദേശില്‍ 4000ത്തോളം പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. 225 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."