HOME
DETAILS

ട്രാഫിക് വാര്‍ഡനു നേരേ കൈയേറ്റ ശ്രമം

  
backup
July 10, 2016 | 8:06 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%a8%e0%b5%81-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%87-%e0%b4%95

 

കൊച്ചി: ഇടപ്പള്ളി വലിയ പള്ളിക്കു സമീപം രണ്ടു കാറുകളിലായത്തെിയ സ്ത്രീയടങ്ങുന്ന സംഘം ട്രാഫിക് വാര്‍ഡനെ അസഭ്യം വിളിക്കുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ആരോപണം. സംഭവത്തില്‍ നാട്ടുകാരും ഇടപെട്ടതോടെ രണ്ടു മണിക്കൂറോളം പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. രാവിലെ ലുലുമാളിന് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ വാര്‍ഡന്റെ കാലില്‍ തട്ടിയതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. കാറിലുള്ളവരെ വാര്‍ഡന്‍ ശാസിച്ചതിന്റെ പ്രതികാരമായാണ് ഇവര്‍ വൈകുന്നേരം രണ്ടു കാറുകളിലായത്തെി വാര്‍ഡനെ അസഭ്യം പറഞ്ഞതും മര്‍ദിക്കാന്‍ ശ്രമിച്ചതും.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. പൊലിസത്തെി പ്രശ്‌നം പരിഹരിച്ചതിനു ശേഷം പോയാല്‍ മതിയെന്ന് പറഞ്ഞ് നാട്ടുകാര്‍ ഇവരുടെ വാഹനം തടഞ്ഞിട്ടു. ആഡംബര വാഹനങ്ങളിലാണ് ഇവര്‍ എത്തിയത്. ഇരുവാഹനങ്ങളിലുമായി ആറോളം പേരും കുട്ടികളുമുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒടവില്‍ എളമക്കര പൊലിസത്തെി പരാതി സ്വീകരിച്ച് പ്രശ്‌നം പരിഹരിച്ചു. അസഭ്യം പറഞ്ഞെന്നാരോപിച്ച് ഇരുകൂട്ടരും പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷിക്കുകയാണെന്നും പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രീയം കളിയിൽ വേണ്ട; ഇറാൻ ലോകകപ്പ് കളിക്കുമെന്ന് ഫിഫ പ്രസിഡന്റ്

International
  •  4 days ago
No Image

ട്രെയിനിടിച്ച് മരിച്ചയാളുടെ മൃതദേഹം കാണാൻ പാളത്തിലിറങ്ങി; പിന്നാലെയെത്തിയ ട്രെയിൻ തട്ടി നാലുപേർ മരിച്ചു

National
  •  4 days ago
No Image

ലോക്‌സഭാ സീറ്റുകള്‍ 815 ആവും, വനിതാസംവരണം 272; ഒരു സംസ്ഥാനത്തിനും നഷ്ടം സംഭവിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി

National
  •  4 days ago
No Image

'അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് വരെ ഹോര്‍മുസില്‍ നിന്ന് പിന്മാറില്ല- നിലപാട് വ്യക്തമാക്കി ഇറാന്‍

International
  •  4 days ago
No Image

മൂഴിക്കൽ കൊലപാതകം: തെളിവ് നശിപ്പിക്കാൻ ശ്രമം; ഫോണുകൾ കിണറ്റിൽ, പെൺകുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും

Kerala
  •  4 days ago
No Image

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമുണ്ടാക്കുന്നു; സാമൂഹിക മാധ്യമങ്ങളല്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല

Kerala
  •  4 days ago
No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  4 days ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  4 days ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  4 days ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  4 days ago